സിപിഎം നേതാവ് കെ ബാലന്‍ മാസ്റ്റര്‍ നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച രാവിലെ നടക്കും
വടകര: സിപിഐ എം വില്ല്യാപ്പള്ളി ലോക്കല്‍ സെക്രട്ടറിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ മയ്യന്നൂരിലെ കെ ബാലന്‍ മാസ്റ്റര്‍ (67) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മയ്യന്നൂരിലെ വീട്ടുവളപ്പില്‍. യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ പൊതുജനാധിപത്യപ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ബാലന്‍ മാസ്റ്റര്‍ കെഎസ്ടിഎ വടകര സബ്ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റിയംഗം, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്, കര്‍ഷകസംഘം വില്ലേജ് പ്രസിഡന്റ്, ഏരിയ കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനായിരുന്ന അദ്ദേഹം വില്ല്യാപ്പള്ളി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ്, മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയംഗം, കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഏരിയ കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

വില്ല്യാപ്പള്ളി സൗത്ത് എല്‍പി സ്‌കൂള്‍, മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗണപത് ഹൈസ്‌കൂള്‍ കോഴിക്കോട്, ചോറോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചഅദ്ദേഹം കുറ്റിച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനധ്യാപകനായാണ് വിരമിച്ചത്.
ഭാര്യ: ഭാരതി. മക്കള്‍: ബൈജുനാഥ്.(മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍), ബിജുരാജ് (വാരിയന്‍ മെഡിക്കല്‍ സിസ്റ്റം കോഴിക്കോട്), മരുമക്കള്‍: നീനു(മേപ്പയില്‍), ദിവ്യ(പയ്യോളി). സഹോദരങ്ങള്‍: കുഞ്ഞിരാമന്‍(മേമുണ്ട), കല്ല്യാണി(മേമുണ്ട), കൃഷ്ണന്‍, പരേതരായ ഗോപാലന്‍, കുമാരന്‍, മാതു. വെള്ളിയാഴ്ച പകല്‍ മൂന്നുമുതല്‍ വില്ല്യാപ്പള്ളിയിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന്‌വെച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.












Click it and Unblock the Notifications