കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈലാസ യാത്രക്കാര്‍ സുരക്ഷിതര്‍, തിങ്കളാഴ്ച കൊച്ചിയിലെത്തും: ട്രാവല്‍ ഏജന്‍സി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ ജൂണ്‍ 22ന് കൈലാസ മാനസരോവറില്‍ തീര്‍ഥാടനത്തിനു പോയവരെല്ലാം സുരക്ഷിതരാണെന്ന് വിവേകാനന്ദ ട്രാവല്‍സ് അറിയിച്ചു. നേപ്പാളിലെ ഹില്‍സ, സിമികോട്ട് എന്നിവിടങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങളായിരുന്നു പ്രശ്‌നങ്ങള്‍ സൃഷടിച്ചത്. ഈ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു. യാത്രികരെല്ലാം ഞായറാഴ്ച കാഠ്മണ്ഡുവില്‍ തിരിച്ചെത്തും. കാഠ്മണ്ഡുവിലെ കാഴ്ചകള്‍ കണ്ടതിനുശേഷം വൈകുന്നേരം 3 മണിക്ക് ബജറ്റ് എയര്‍വേഴ്‌സിന്റെ വിമാനത്തില്‍ മുംബൈ വഴി പുറപ്പെടും. വിമാനം തിങ്കളാഴ്ച കാലത്ത് 4 മണിക്ക് കൊച്ചിന്‍ അന്താരാട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നും വിവേകാനന്ദ ട്രാവല്‍സ് എംഡി സി. നരേന്ദ്രന്‍ അറിയിച്ചു.

kailas

തീര്‍ഥാടകര്‍ എല്ലാവരും സുരക്ഷിതരാണ്. ബാല്‍താള്‍ വഴി ഹെലികോപ്റ്ററില്‍ മുന്‍കൂട്ടി ബുക്ക് ചെയ്താണ് ദര്‍ശനത്തിന് വഴിയൊരുക്കിയത്. അതേസമയം കുതിരപ്പുറത്തോ കാല്‍നടയായോ ബാല്‍താള്‍ വഴി പോകുന്നവര്‍ക്ക് രണ്ടു ദിവസത്തേയ്ക്ക് തീര്‍ഥാടനം നിര്‍ത്തിവച്ചതായി വിവരം ലഭിച്ചതായും വിവേകാനന്ദ ട്രാവല്‍സ് അറിയിച്ചു.

Kozhikode
English summary
Kozhikode Local News kailas pilgrims will be back to kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X