കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈനാട്ടി - നാദാപുരം റോഡ് നവീകരണ പ്രവൃത്തി ചൊവ്വാഴ്ച മുതല്‍ കടകള്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍

  • By Desk
Google Oneindia Malayalam News

വടകര: കൈനാട്ടി - നാദാപുരം റോഡ് നവീകരണ പ്രവൃത്തി നാളെ മുതല്‍ കടകള്‍ പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍നീണ്ട കാത്തിരിപ്പിനൊടുവില്‍ കൈനാട്ടി- നാദാപുരം റോഡ് നവീകരണ പ്രവൃത്തി നാളെ ആരംഭിക്കാനിരിക്കെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധം ശക്തം.

<strong>വടക്കഞ്ചേരിക്ക് ഇത്തവണ 'പൂട്ട്' വീഴും... എലിപ്പനി മരുന്നിനെതിരെ രംഗത്ത്; ഷൈലജ ടീച്ചർ ഉറച്ചുതന്നെ</strong>വടക്കഞ്ചേരിക്ക് ഇത്തവണ 'പൂട്ട്' വീഴും... എലിപ്പനി മരുന്നിനെതിരെ രംഗത്ത്; ഷൈലജ ടീച്ചർ ഉറച്ചുതന്നെ

41 കോടി രൂപ ചെലവില്‍ 13 കീലോമീറ്റര്‍ റോഡ് 12 മീറ്റര്‍ വീതിയിലാണ് നവീകരിക്കുന്നത്. മൂന്ന് നിയോജക മണ്ഡലങ്ങളിലെ ആറ് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡ് വീതി കൂട്ടുമ്പോള്‍ നിരവധി പേര്‍ക്ക് ഭൂമിയും കടകളും നഷ്ടപ്പെട്ടും.

Kainatti

വന്‍തുക റോഡ് നിര്‍മ്മാണത്തിനായി മാറ്റിവെച്ചെങ്കിലും നഷ്ടപരിഹാരമില്ലാതെയാണ് ഭൂമിയേറ്റെടുക്കല്‍ നടപടി പുരോഗമിക്കുന്നത്. നാളെ നാദാപുരത്ത് നിന്നും പ്രവൃത്തി തുടങ്ങാനാണ് ഉദ്യേശിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. 12 മീറ്ററില്‍ റോഡ് വികസിപ്പിക്കുമ്പോള്‍ ഓര്‍ക്കാട്ടേരി, പുറേമരി ടൗണുകളില്‍ സ്ഥലമേറ്റെടുക്കുമ്പോള്‍ പലര്‍ക്കും കടകള്‍ പൂര്‍ണ്ണമായും ഇല്ലാതാകുന്ന അവസ്ഥയിലാണ്.

സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനോപധി കൂടി നഷ്ടപ്പെടുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കും. ഓര്‍ക്കാട്ടേരി, പുറമേരി പഞ്ചായത്തുകളലിലെ പ്രവൃത്തി തുടങ്ങിയാല്‍ മാത്രമേ നാദാപുരത്ത് പ്രവൃത്തി തുടങ്ങാന്‍ അനുവദിക്കുകയുള്ളുയെന്ന് നാദാപുരത്തെ വ്യാപാരികള്‍ പറയുന്നു. ഇതിനിടെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകീട്ട് കമ്യൂണിറ്റി ഹാളില്‍ സ്ഥലമുടകളുടെ യോഗം കമ്മ്യൂണിറ്റി ഹാളില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

Kozhikode
English summary
Kozhikode Local News about Kainatti-Nadapuram road works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X