കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കക്കയം ഡാംസൈറ്റിലേക്കുള്ള റോഡ് ഒലിച്ചുപോയി ഒറ്റപ്പെട്ട ജീവനക്കാരെ പുറത്തെത്തിച്ചു

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് കക്കയം ഡാംസൈറ്റിലേക്കുള്ള റോഡ് ഒലിച്ചുപോയി ഒറ്റപ്പെട്ട ജീവനക്കാരെ പുറത്തെത്തിച്ചു. കക്കയം അങ്ങാടിയില്‍ നിന്നും കക്കയം ഡാം സൈറ്റിലേക്കുള്ള റോഡാണ് ഇന്നലെ അര്‍ധരാത്രിയോടെ മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയത്. അങ്ങാടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് പതിനഞ്ചോളം മീറ്റര്‍ ദൂരത്തില്‍ റോഡ് ഒലിച്ചു പോയത്.

മണ്ണിടിച്ചിലില്‍ മേല്‍ഭാഗത്ത് നിന്ന് ഭീമന്‍ പാറ റോഡിലേക്ക് പതിച്ചതാണ് റോഡ് തകരാന്‍ കാരണം. ഇതോടെ ശക്തമായ മഴയില്‍ റോഡ് പൂര്‍ണ്ണമായും ഒലിച്ചുപോയി. ഇവിടെ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് ഡാംസൈറ്റ്. ഡാംസൈറ്റില്‍ ജോലി ചെയ്യുന്ന വനംവകുപ്പിന്റേയും കെഎസ്ഇബിയുടേയും ജീവനക്കാരും പൊലീസും ഉള്‍പ്പെടെ പതിനൊന്നോളം പേര്‍ ഒറ്റപ്പെട്ടു പോയിരുന്നു.

Kakkayam dam

റോഡില്‍ പതിച്ച ഭീമന്‍പാറ വടം ഉപയോഗിച്ച് കെട്ടി വലിച്ച് നീക്കി തകര്‍ന്ന റോഡിന്റെ ഓരത്തുകൂടി നടപ്പാത നിര്‍മ്മിച്ച് വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെ ഇവരെ പുറത്തെത്തിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സും ദ്രുതകര്‍മ്മ സേനയും നാട്ടകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

റോഡ് പൂര്‍വ്വ സഥിതയിലാക്കാന്‍ ദിവസങ്ങളെടുക്കും. റോഡില്‍ പതിച്ച ഭീമന്‍ പാറ പൊട്ടിച്ച്മാറ്റിയ ശേഷം മാത്രമേ റോഡ് ഗതാഗത യോഗ്യമാക്കാന്‍ കഴിയുകയുള്ളൂ. ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി തോമസ്, കൊയിലാണ്ടി തഹസില്‍ദാര്‍ പ്രേമന്‍, പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍, മറ്റ് റവന്യൂ പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Kozhikode
English summary
Kozhikode Local News about Kakkayam dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X