കക്കയം ഡാം തുറന്നു; കുറ്റ്യാടിപ്പുഴയിൽ വീണ്ടും വെള്ളപ്പൊക്കം, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ
കോഴിക്കോട്: കക്കയം ഡാം പെരുവണ്ണാമൂഴി ഷട്ടര്‍ തുറന്നതിനാൽ കുറ്റ്യാടിപ്പുഴയിൽ വെള്ളം പൊങ്ങിത്തുടങ്ങി. വെള്ളം ആറടി വരെ ഉയരത്തിൽ ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പരിസരവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ചക്കിട്ടപാറ, കൂരാച്ചുണ്ട്, ചെങ്ങരോത്ത്, കുറ്റ്യാടി പഞ്ചായത്തുകളില്‍ അതീവ ജാഗ്രത പാലിക്കണം.പുഴയുടെ തീരത്ത് നിന്ന് മാറി താമസിക്കണം. കനത്ത മഴയില്‍ വ്യാപകമായി മണ്ണിടിച്ചില്‍ ഉള്ളതിനാല്‍ കക്കയം - തലയാട് റോഡില്‍ വാഹന ഗതാഗതം പരിമിതപ്പെടുത്തണം. മലയോര മേഖലയില്‍ വെള്ളപൊക്കവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

മലയോരങ്ങളില്‍ രാത്രികാല യാത്ര പരിമിതപ്പെടുത്തണം. ടൂറിസ്റ്റുകള്‍ അതീവ ജാഗ്രത പാലിക്കണം. ദുരന്തബാധിത മേഖലയില്‍ ടൂറിസ്റ്റുകള്‍ യാത്ര ഒഴിവാക്കണം. വെള്ളപൊക്കമുണ്ടാകുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028












Click it and Unblock the Notifications