കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിലര്‍ മതവിശ്വാസികള്‍ക്ക് ബാധ്യതയായി മാറുന്നു: ആഞ്ഞടിച്ച് കാന്തപുരം അബുബക്കര്‍ മുസലിയാര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഇസ്ലാമിനുവേണ്ടി തെരുവിലിറങ്ങാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാമിന്റെ പേരില്‍ നടത്തുന്ന പരാക്രമങ്ങള്‍ക്ക് ന്യായീകരണമില്ല. എറണാകുളം മഹാരാജാസ് കേളജിലെ വിദ്യാര്‍ത്ഥിയുടെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണ്. ഇതിന് നേതൃത്വം കൊടുത്തവര്‍ ശിക്ഷിക്കപ്പെടണം. മതവ്യതിയാന ചിന്തയുടെ പേരില്‍ ചിലര്‍ നടപ്പിലാക്കിയ രാഷ്ട്രീയ ഇസ്ലാമാണ് തീവ്രവാദസംഘടനകളുടെ പിന്നിലുള്ളത്. മുസ്ലീങ്ങളെ വഴിതെറ്റിച്ച് ഇസ്ലാമിനെക്കുറിച്ച് ദുര്‍വ്യാഖ്യാനങ്ങള്‍ ചമക്കുന്ന സലഫിസമാണ് തീവ്രവാദത്തിന്റെ ഉറവിടം. കുറുക്ക് വഴികളിലൂടെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ചില സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മുസ്ലീംസമൂഹം തിരിച്ചറിയണം. ഇവര്‍ ഒരു ബാധ്യതയായി മാറുമെന്നും മുസ്ലീം സംഘടനകളും പൊതുസമൂഹവും മനസ്സിലാക്കണം.

സമൂഹത്തോടും സഹോദര സമുദായങ്ങളോടും സഹജീവികളോടും സ്‌നേഹത്തോടെ പെരുമാറാനും കരുണചെയ്യാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. തീവ്രവാദവും, ഭീകരവാദവും ഇസ്‌ലാമിനന്യമാണ്. അകാരണമായി ഒരു മനുഷ്യനെയും വേദനപ്പിക്കരുതെന്ന ഇസ്‌ലാമിന്റെ കാഴ്ചപ്പാടിനെയാണ് ഇത്തരം തീവ്രശക്തികള്‍ ചോദ്യം ചെയ്തത്. ഇവര്‍ ഒരു ബാധ്യതയായി മാറുമെന്നത് മുസ്‌ലിം സംഘടനകള്‍ക്കും പൊതു സമൂഹത്തിനും തിരിച്ചറിയാന്‍ കഴിയണം. മതവ്യതിയാന ചിന്തയുടെ പേരില്‍ ചിലര്‍ കൊണ്ട് വന്ന രാഷ്ട്രീയ ഇസ്‌ലാമാണ് ഇത്തരം തീവ്രവാദ സംഘടനകളുടെ പ്രചോദനം.

kanthapuram-

മുസ്‌ലിം പ്രശ്‌നങ്ങളുടെ പരിഹാരമായി സ്വയം ചമയാനുള്ള ഇവരുടെ നീക്കങ്ങളെ സമുദായം ഗൗരവതരമായി കാണണം. രാജ്യത്ത് മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ നിയമത്തിനുള്ളില്‍ നിന്ന് കൂട്ടമായി നേരിടുകയാണ് വേണ്ടത്. ഇന്നലെ ചിലയാളുകള്‍ സ്വാമി അഗ്നിവേഷിനെ ജാര്‍ഖണ്ഡില്‍ ക്രൂരമായി അക്രമിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇവിടെ നിത്യ സംഭവമായി മാറിയിട്ടുണ്ട്. നിയമസംരക്ഷകരാകാനുള്ള അധികാരം നീതിപീഠത്തിനു മാത്രമാണ്. അസഹിഷ്ണുതയുടെയും ധ്രുവീകരണത്തിന്റെയും മാര്‍ഗം സര്‍ക്കാര്‍ കര്‍ശനമായി നേരിടണമെന്ന സുപ്രീംകോടതി വിധിയെ ഗൗരവപൂര്‍വ്വം കാണണം.

കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. അതേ സമയം സഹപാഠികളെ പരസ്പരം സ്‌നേഹിക്കാനുള്ള രാഷ്ട്രീയാവബോധംകൂടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കണം. ഇന്ത്യന്‍ ജനാധിപത്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ രാജ്യത്തെ മതേതര ചേരികളുടെ കൂട്ടായ്മ അനിവാര്യമാണ്. ഇതിനായി വിട്ടുവീഴ്ചകള്‍ ചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണം. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും രാജ്യത്ത് ആര്‍ക്കും നിഷേധിക്കപ്പെട്ടുകൂടാ. വര്‍ഗീയമായ ഒരു ചേരിതിരിവും സൃഷ്ടിക്കപ്പെടാന്‍ ആരെയും അനുവദിക്കരുതെന്നും കാന്തപുരം പറഞ്ഞു. കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍.അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എസ്.ശറഫുദ്ദീന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News kanthapuram about belief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X