കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യ പ്രശ്നത്തിന് പരിഹാരം... കരിമ്പന തോട് രണ്ടാം ഘട്ടവും ശുചീകരിച്ചു

  • By Desk
Google Oneindia Malayalam News

വടകര: കരിമ്പന തോട്ടിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ രണ്ടാം ഘട്ട ശുചീകരണവും പൂർത്തിയായി.സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ നാരായണ നഗരം വരെ തോട്ടിലൂടെ തോണി എത്തിക്കാൻ കഴിയും. പാലത്തിനു പടിഞ്ഞാറു വശം വരെ തോണി എത്തിയെങ്കിലും പാലത്തിന്റെ വശങ്ങളിൽ തൂങ്ങി കിടക്കുന്ന കേബിൾ പൈപ്പുകൾ തടസ്സം നിൽക്കുന്നതിനാൽ തുടർന്നിങ്ങോട്ട് തോണി എത്തിക്കാൻ കഴിഞ്ഞില്ല.

വർഷങ്ങൾക്ക് മുൻപ് തോണി ഗതാഗതം ഉണ്ടായിരുന്ന ഈ തോട് മാലിന്യം നിറഞ്ഞു മലിനമായതോടെയാണ് തോണി ഇറക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായതും,ദുർഗന്ധം വമിച്ചതോടെ പരിസരവാസികൾക്ക്ദുരിതമായതും. ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയിലാണ് സിപിഎം മുൻകൈയെടുത്ത് തോട് ശുചീകരിക്കാൻ തയ്യാറായത്.

Karimbana Thodu

മൂന്ന് കേന്ദ്രങ്ങളിൽ നടന്ന പ്രവർത്തനങ്ങൾക്ക് നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ,മണലിൽ മോഹനൻ,പി.ഗിരീശൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എം.ബിജു,കെ.ഗോപാലകൃഷ്ണൻ, എംഇ പവിത്രൻ, കെ.കുഞ്ഞിക്കണ്ണൻ,എ.പി.മോഹനൻ, ടിടി ദിനേശൻ, കെകെ പത്മനാഭൻ, കെ.ബാബു, പി.ശശി, വി.കെ.വിനു, ടി.കെ.ജയൻ എന്നിവർ നേതൃത്വംനൽകി.

Kozhikode
English summary
Kozhikode Local News about 'Karimbana Thodu'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X