അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട്: വിളംബരമറിയിച്ച് സൈക്കിൾ ജാഥ
കോഴിക്കോട്: അന്താരാഷ്ട്ര കയാക്കിങ് ചാംപ്യൻഷിപ്പ് ഈ മാസം 18 മുതല്‍ 22 വരെ തിരുവമ്പാടിയിൽ നടക്കും. മീന്തുള്ളിപാറ, പുലിക്കയം, അരിപ്പാറ, കുറുങ്കയം തുടങ്ങിയ സ്ഥലങ്ങളിലായാണ് ചാംപ്യൻഷിപ്പ്.
ടൂറിസം വകുപ്പും കോഴിക്കോട് ഡി.ടി.പി.സി. യും ജില്ലാ പഞ്ചായത്തും, കോടഞ്ചേരി, തിരുവമ്പാടി, ചക്കിട്ടപാറ പഞ്ചായത്തുകളും ചേർന്നാണ് ആറാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെയും വേൾഡ് കയാക്കിംഗ് ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ പ്രചാരണാർത്ഥം നടത്തിയ ബുള്ളറ്റ് റൈഡ് ഫ്ലാഗ് ഓഫ് കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോക്ടർ ആർ.എസ്.ഗോപകുമാർ, കൊടുവള്ളി ജോയിന്റ് ആർ.ടി.ഒ. വി.വി.ഫ്രാൻസിസ് എന്നിവർ ചേർന്ന് നി ർവ്വഹിച്ചു. ടൂറിസം വകുപ്പും ജി.എം.ഐ യും ഡി.ടി.പി.സി യും കാലികറ്റ് ബുള്ളറ്റ് ഗ്രൂപ്പും ഫ്ലൈ വീലും ചേർന്നാണ് റൈഡ് സംഘടിപ്പിച്ചത്. ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാൽ, ജി.എം.ഐ.സെക്രട്ടറി റോഷൻ കൈനടി, ഫ്ലൈ വീൽ ജനറൽ മാനേജർ യൂജിൻ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു. തിരുവമ്പാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിന്റെ നേതൃത്വത്തിൽ പൂമാലയിട്ട് സംഘത്തെ സ്വീകരിച്ചു. ഉച്ചക്ക് 12.30ന് തുഷാരഗിരി പാലത്തിൽ സമാപിച്ച റൈഡിന് സൈക്കിൾ റാലിക്കൊപ്പം തിരുവമ്പാടി എം എൽ എ ജോർജ്ജ് എം തോമസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടനത്തിന് ജില്ലാ തല സമിതി രൂപീകരിച്ചു. 19ന് വൈകീട്ട് അഞ്ചിന് മത്സരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മീന്‍തുള്ളിപാറയില്‍ ഉദ്ഘാടനം ചെയ്യും. സമാപനം 22ന് കോടഞ്ചേരിയില്‍ നടക്കും.
ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ശശി, പി ടി അഗസ്റ്റിന്‍, അന്നക്കുട്ടിദേവസ്യ വൈസ്പ്രസിഡണ്ട് കെ സുനില്‍ താമരശ്ശേരി, ഡിവൈ എസ് പി പി സി സജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, സി കെ കാസിം, ലീലാമ്മ ജോസ്, ഷിജി വാവലകുന്നേല്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ സി എന്‍ അനിതകുമാരി റോഷന്‍ കൈനാട്, ഡോ എന്‍ ശ്രീകുമാര്‍, ഡിടിപിസി സെക്രട്ടറി ബിനോയി വേണുഗോപാല്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്ടന്‍ അശ്വിനി പ്രതാപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications