മതേതര മൂല്യം സംരക്ഷിക്കാൻ, ജനാധിപത്യത്തിന്റെ കരുത്ത് സംരക്ഷിക്കാൻ കോൺഗ്രസ് മാത്രം: കെസി അബു
വടകര: ഭാരതം എക്കാലവും കാത്തു സൂക്ഷിച്ച മതേതര മൂല്യങ്ങളെ സംരക്ഷിക്കാനും ജനാധിപത്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാനും കോൺഗ്രസ്സിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് മുൻ ഡി.സി.സി.പ്രസിഡണ്ട് കെ.സി.അബു പറഞ്ഞു. ചെക്കോട്ടി ബസാറിൽ നടന്ന പൊന്നാറത്ത് ബാലകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
എൻ.ബി.പ്രകാശ് കുമാർ അധ്യക്ഷത വഹിച്ചു.സി.പി.വിശ്വനാഥൻ, രാധാകൃഷ്ണൻ കാവിൽ, ടി.ഭാസ്കരൻ, വി.ചന്ദ്രൻ മാസ്റ്റർ, എൻ.ശങ്കരൻ മാസ്റ്റർ ,സി.പി ബിജു പ്രസാദ്, മൂഴിക്കൽ ചന്ദ്രൻ ,പി.കെ സജിത്ത്, പടിയുള്ളതിൽ സുരേഷ്, എം.ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.

നന്തി- ചെങ്ങോട്ട് കാവ് ബൈപ്പാസ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുന്ന വിഷയത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി തികഞ്ഞ അലംഭാവം കാണിക്കുന്നതായി ആരോപിച്ച് ബൈപ്പാസ് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ വടകര പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തെ എം പി യുടെ ക്യാമ്പ് ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചു. നിരവധി തവണ സ്ഥലം എം പി യെ നേരില്‍ക്കണ്ട് കുടിയോഴിപ്പിക്കുന്നവരുടെ പ്രശ്നങ്ങള്‍ പറഞ്ഞിട്ടും അദ്ദേഹം പുറംതിരിഞ്ഞു നില്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
കൊയിലാണ്ടി ടൌണിലൂടെ ഉയരപ്പാത സ്ഥാപിച്ച് ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാക്കണമെന്നു ആവശ്യപ്പെട്ടു.കടുത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് സ്ത്രീകളും, കുട്ടികളും അടക്കം പങ്കെടുത്ത മാര്‍ച്ച് കര്‍മ്മസമിതി ജില്ല കമ്മിറ്റി ചെയര്‍മാന്‍ സി വി ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. രാമദാസ് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ശിവദാസ് പനച്ചിക്കുന്ന്‍, പി. കെ. കിഞ്ഞിരാമന്‍, എം എം അജയന്‍, ഐ. നാരായണന്‍നായര്‍, കെ. പി. എ. വഹാബ്, എ. പി. അബൂബക്കര്‍, കെ. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പടം. നന്തി-ചെങ്ങോട്ട് കാവ് ബൈപ്പാസ് കര്‍മ്മസമിതി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി യുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്












Click it and Unblock the Notifications