Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളാ പോലീസ് സംഘടന: സംസ്ഥാന നേതൃത്വ നിരയിലെ രണ്ടു ഉദ്യോഗസ്ഥർ 31ന് വിരമിക്കുന്നു

വടകര: പോലീസ് സംഘടനാ രംഗത്തെ പ്രമുഖരായ രണ്ടു ഉദ്യോഗസ്ഥർ 31ന് വിരമിക്കുന്നു.കേരളാ പോലീസ് അസ്സോസിയേഷൻ,ഓഫീസേഴ്‌സ് അസ്സോസിയേഷൻ എന്നീ സംഘടനകളുടെ സംസ്ഥാന നേതൃത്വ നിരയിലെ പ്രമുഖനും,ജില്ലാ ക്രൈം ബ്രാഞ്ചിലെ എസ്.ഐ യുമായ മധു കുറുപ്പത്ത്,പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡണ്ടും വടകര ട്രാഫിക് എസ്.ഐ യുമായിരുന്ന എം.എം.സുദർശന കുമാർ എന്നിവർ ഈ മാസം 31ന് വിരമിക്കുന്നു.

മധു പോലീസ് അസോസിയേഷൻ മുഖ പത്രമായ കാവൽ കൈരളിയുടെ മാനേജിങ് എഡിറ്ററും,സുദർശൻ പത്രാധിപ സമിതി അംഗവുമാണ്.സംഘടനാ രംഗത്തെ പ്രതികാര നടപടിയുടെ ഭാഗമായി കഴിഞ്ഞ സർക്കാർ ഇരുവരേയും തെക്കൻ ജില്ലകളിലേക്ക് സ്ഥലം മാറ്റിയിരുന്നു.വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇന്ന്(വെള്ളി)വൈകീട്ട് നാലു മണിക്ക് വടകരയിൽ യാത്രയയപ്പ് നൽകും.ഡാസിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്യും.ജില്ലാ പോലീസ് മേധാവി ജി.ജയ്‌ദേവ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

madhuandsudharshanakumar-

കേരളാ പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മറ്റിയുടെ 2018-20 വർഷത്തെ പ്രസിഡണ്ടായി എൻ.സുനിൽകുമാറിനെയും(സി.ഐ.കുറ്റിയാടി),സെക്രട്ടറിയായി എം.നാസറിനേയും(എസ്.ഐ.കൊയിലാണ്ടി ട്രാഫിക്)തെരഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ:ഏ..രതീഷ്(എ.എസ്.ഐ പേരാമ്പ്ര),പി.സി.കുഞ്ഞമ്മദ്(എസ്.ഐ-നാർക്കോട്ടിക് സെൽ),സി.കെ.സുജിത്ത്(എ.എസ്.ഐ പയ്യോളി),ജില്ലാ നിർവ്വാഹക സമിതി അംഗങ്ങൾ:കെ.പി.ഭാസ്കരൻ(എസ്.ഐ.കൊയിലാണ്ടി ട്രാഫിക്),സി.ഭാനുമതി(ഇൻസ്‌പെക്ടർ വനിതാ സെൽ),

കെ.കെ.ആഗേഷ്(എസ്.ഐ.കാക്കൂർ),പി.രാജീവൻ(എ.എസ്.ഐ.നാദാപുരം),വി.യൂസഫ്(എ.എസ്.ഐ.ജില്ലാ ക്രൈംബ്രാഞ്ച്),കെ.ജി.പീതാംബരൻ(എസ്.ഐ.സി.ബി.സി.ഐ.ഡി),സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ:കെ.ഉണ്ണികൃഷ്ണൻ(ഇൻസ്പെക്റ്റർ കൊയിലാണ്ടി),പി.കെ.സുരേഷ്(എ.എസ്.ഐ.നാദാപുരം), ഭരണ വിഭാഗം ഡി.വൈ.എസ്.പി കെ.ഇസ്മായിൽ നിരീക്ഷകനായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+