കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ മൌലീകവാദം മത മൌലീകവാദത്തെക്കാള്‍ ഭീകരമെന്ന് കേസരി മുഖ്യ പത്രാധിപര്‍

  • By Desk
Google Oneindia Malayalam News

വടകര: ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന മത മൌലീകവാദത്തെക്കാള്‍ ഭീകരമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ മൌലീകവാദമെന്ന് കേസരി മുഖ്യ പത്രാധിപര്‍ എം ആര്‍ മധു വടകരയില്‍ പറഞ്ഞു. സി പി എം അക്രമത്തിനെതിരെ അക്രമ വിരുദ്ധ സമിതി വടകരയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഭീകരവാദികളെ കയറ്റി അയക്കുന്ന സംസ്ഥാനമായി കേരളം മാറിയിര്‍ക്കുയാണ്, ഭീകരവാതികള്‍ തഴച്ചുവളരാനുള്ള അവസരം ഒരുക്കികൊടുക്കുകയാണ് സി പി ഭരണകൂടമെന്ന് അദ്ധാഹം പറഞ്ഞു. ക്രിമിനല്‍ കേസ്സിലെ മുഖ്യ പ്രതി മുഖ്യ മന്ത്രിയായിര്രിക്കെ കേരളത്തില്‍ രാഷ്ട്രീയ അക്രമങ്ങള്‍ നിത്യ സംഭവമാകുന്നത് സ്വാഭാവികം മാത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു . കേരളത്തിലെ കലാലയങ്ങളില്‍ സഹപാഠികള്‍ക്കും,അധ്യാപകര്‍ക്കും കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ദുരനുഭവങ്ങള്‍ ഒരുപോലെ നേരിടേണ്ടിവന്നിട്ടുണ്ട്. ഭാവി വാഗ്ദാനങ്ങള്‍ വളര്‍ന്നു വരേണ്ട കലായങ്ങള്‍ സി പി എമ്മിന് വെറും രാഷ്ട്രീയക്കളരി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആശയപരമായും,രാഷ്ട്രീയപരമായും പരാജയപ്പെട്ട സി പി എം സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍സെക്രട്ടറി എം ടി രമേഷ് പറഞ്ഞു.

protestagainstcommunist-

ദിനംപ്രതി ശോഷിച്ചുകൊണ്ടിരിക്കുന്ന സി പി എം കേരളത്തില്‍ വട്ടപ്പൂജ്യമായ് മാറുകയാണ്. മതമൌലീകവാദ സംഘടനകളുടെ വോട്ടുബാങ്കില്‍ കണ്ണും നട്ട്,, അവര്‍ക്ക് കേരളത്തില്‍ തഴച്ചുവളരാനുള്ള അവസരമൊരുക്കിയത് ഇപ്പോള്‍ അവര്‍ക്കെതിരെ തിരഞ്ഞുകുത്തിയിരിക്കുകയാനെന്നും, അതിന്റെ ബാലിയാടാണ് മഹാരാജാസ് കോളേജില്‍ ഭീകരരുടെ കത്തിക്കിരയായ അഭിമന്യുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ആര്‍ എസ് എസ് വിഭാഗ് കാര്യവാഹ് എന്‍. കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ ബി വി പി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ്, കെ പ്രമോദ്, എം ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Kozhikode
English summary
Kozhikode Local News kesari editor against communist terrorism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X