കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീവ്രസ്വഭാവമുള്ള സംഘങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കണം: കെഎന്‍എം, ഭീകരതക്ക് മതമില്ല, ജാതിയുമില്ല!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തീവ്രവാദ സ്വഭാവമുള്ള സംഘങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ക്കടക്കം നേതൃത്വം നല്‍കുന്ന സാഹചര്യത്തില്‍ അത്തരം സംഘങ്ങളെ കര്‍ശനമായി നിയന്ത്രിക്കണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. ഭീകരതക്ക് മതമില്ല, ജാതിയുമില്ല. എല്ലാ വിഭാഗം തീവ്രവാദത്തിനെതിരെയും ജനകീയ ബോധവല്‍ക്കരണം ആവശ്യമാണ്.

പ്രാദേശിക തലത്തില്‍ തീവ്രവാദ പ്രവണതകള്‍ക്കെതിരെ ശക്തമായ കെഎന്‍എം ബോധവല്‍ക്കരണം നടത്തും. തീവ്രവാദ പ്രവണതക്കള്‍ക്കെതിരെ പ്രാദേശികതലത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ബഹുജന മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമ നിര്‍മാണം നടത്തണമെന്നും കെ.എന്‍.എം ആവശ്യപ്പെട്ടു.

knm

മധ്യകേരളത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കാന്‍ കെ.എന്‍.എം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ നിന്ന് ധനസമാഹരണം നടത്തി വിതരണം ചെയ്യാന്‍ കെ.എന്‍.എം അഭ്യര്‍ത്ഥിച്ചു. സംസ്ഥാന പ്രസിഡ്ന്റ് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂരിഷാ, വൈസ് പ്രസിഡന്റുമാരായ പ്രൊഫ. എന്‍.വി അബ്ദുറഹ്മാന്‍, എം. മുഹമ്മദ് ഹാഷിം , സംസ്ഥാന സെക്രട്ടറിമാരായ എം. അബ്ദുറഹ്മാന്‍ സലഫി, സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ഡോ. സുല്‍ഫീക്കര്‍ അലി, എം.ടി അബ്ദുസ്സമദ് സുല്ലമി പ്രസംഗിച്ചു. കോഴിക്കോട് സര്‍വകലാശാല സെനറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എന്‍.വി അബ്ദുറഹ്മാനെ അനുമോദിച്ചു.

Kozhikode
English summary
Kozhikode Local News knm about extreme organisations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X