എസ്ഡിപിഐ ഐഎസിന്റെ ഇന്ത്യന്‍ പതിപ്പെന്ന പ്രസ്താവന; കോടിയേരിക്ക് വക്കീല്‍ നോട്ടിസ്
കോഴിക്കോട്: ഐ എസിന്റെ ഇന്ത്യൻ പതിപ്പാണ് എസ്ഡിപിഐ എന്ന പ്രസ്താവനക്കെതിരെ കോടിയേരി ബാലകൃഷ്ണന് എസ്ഡിപിഐയുടെ വക്കീല്‍ നോട്ടിസ്. സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കലാണ് അഡ്വ.റഫീഖ് പുളിക്കലകത്ത് മുഖേന നോട്ടീസയച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കോടിയേരി ഉന്നയിച്ച ആരോപണത്തിന് തെളിവുണ്ടെങ്കിൽ എൻഐഎക്ക് കൈമാറുവാൻ കോടിയേരി തയ്യാറാകണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു.
അതിനോട് ഇതുവരെ കോടിയേരി പ്രതികരിച്ചിട്ടില്ലെന്നും ഉത്തരവാദപ്പെട്ടവർ നടത്തുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ നിയമ നടപടി ശക്തമാക്കുമെന്നും തുളസീധരൻ പള്ളിക്കൽ പറഞ്ഞു. ഇടുക്കി ഡാം തുറന്നാല്‍ ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഉണ്ടായേക്കാന്‍ സാധ്യതയുള്ള ദുരന്ത സാഹചര്യത്തെ നേരിടാന്‍ ആംബുലന്‍സ് ഉള്‍പ്പെടെ 1000 വളണ്ടിയര്‍മാരെ സജ്ജമാക്കിയതായി എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍ അറിയിച്ചു.

ദുരന്ത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് അടിയന്തര സഹായങ്ങള്‍ക്കും വേണ്ടി രംഗത്തിറങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ദുരന്ത ബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും നല്‍കാന്‍ സഹകരിച്ച മുഴുവന്‍ സുമനുസ്സുകള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. തുടര്‍ന്നും സഹായ സഹകരണങ്ങള്‍ നല്‍കണമെും മനോജ്കുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications