കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മത നിരപേക്ഷ പോരാട്ടം രാജ്യത്ത് വളർന്നു വരണമെന്ന് കോടിയേരി ബാലകൃഷ്ണൻ

  • By Desk
Google Oneindia Malayalam News

വടകര: ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്ന ഹിന്ദു വർഗ്ഗീയത മൂലമാണ് മുസ്ലിം വർഗ്ഗീയതയും രാജ്യത്ത് പടർന്നു പിടിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം വടകര മേഖലാ കമ്മറ്റി പ്രസിദ്ധീകരിച്ച എം.കേളപ്പന്റെ ശിവപുരം കോട്ട എന്ന നാടകത്തിന്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി.

ഒരു വർഗ്ഗീയതയാണ് മറ്റൊന്നിനു വളരാൻ സാഹചര്യ മൊരുക്കുന്നത്. ബാബറി മസ്ജിദ് തകർത്തതോടെയാണ് ന്യൂനപക്ഷ വർഗ്ഗീയത വളർന്നു വന്നത്. ഒരു വർഗ്ഗീയത മറ്റൊരു വർഗ്ഗീയതയ്ക്ക് വളരാൻ വേദിയാക്കി. ബാബറി മസ്ജിദ് തകർത്തവർ ഇപ്പോൾ അധികാരം ഉപയോഗിച്ച് മത നിരപേക്ഷത തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.രാജ്യത്തെ മുന്നോട്ട് നയിക്കാൻ സഹായകരമാകുന്നത് സാഹിത്യ സൃഷ്ടികളാണ്.

Kodiyeri Balakrishnan

എന്നാൽ ഇന്ന് എന്ത് പ്രസംഗിക്കണം,എന്ത് എഴുതണം,എന്ത് ചിന്തിക്കണം എന്നതിന് പ്രശസ്തി നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. സാഹിത്യ കാരന്മാർക്കെതിരെ പ്രകോപനപരമായ നിലപാടാണ് വർഗീയ വാദികൾ സ്വീകരിക്കുന്നത്.തെറ്റുകൾ ചൂണ്ടി കാണിക്കാൻ പറ്റാത്ത അവസ്ഥയിൽ പുതിയ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. പത്ര മാധ്യമങ്ങളുടെ സ്വതന്ത്ര ചിന്തയ്ക്ക് വിലങ്ങ് വെക്കുകയാണ്.

കേരളം ഇത്തരം ഭീഷണികളെ ഗൗരവമായി കാണുകയാണ്.വർഗ്ഗീയതയുടെ പ്രത്യയ ശാസ്ത്രം അടിച്ചേൽപ്പിക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നതെന്നും ഇതിനെ നേരിടാൻ ജനാധിപത്യ,മത നിരപേക്ഷ പ്രസ്ഥാനങ്ങൾ വളർന്നു വരണമെന്നും കോടിയേരി കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രൊ:കടത്തനാട് നാരായണൻ പുസ്തകം ഏറ്റുവാങ്ങി.സ്വാഗതസംഘം ചെയർമാൻ ടി.പി.ഗോപാലൻ അധ്യക്ഷത വഹിച്ചു.nടി.രാജൻ പുസ്തക പരിചയം നടത്തി.ഡോ:കെ.എം.ഭരതൻ,ഡോ:ഹേമന്ദ് കുമാർ,എം.കെ.പണിക്കോട്ടി,ഗോപീ നാരായണൻ,പി.രമേശൻ,അനിൽ ആയഞ്ചേരി എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
Kozhikode Local News; Kodiyeri Balakrishnan against RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X