Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ ആഹ്വാനത്തോട് പ്രതികരിച്ച് കോഴിക്കോട് കലക്റ്ററേറ്റ്; ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കും

കോഴിക്കോട്: ദുരിതബാധിതര്‍ക്ക് സഹായമൊരുക്കാന്‍ കോഴിക്കോട് കലക്‌ട്രേറ്റ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി ഒരു മാസത്തെ വേതനം മാറ്റി വയ്ക്കാന്‍ ജീവനക്കാര്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തത്.

നവകേരള നിര്‍മാണത്തിന് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്താണ് തുക നല്‍കുന്നതിനായി ജീവനക്കാര്‍ തയ്യാറായത്. മുഴുവന്‍ സര്‍വ്വീസ് സംഘടന പ്രതിനിധികളുമായി ചേര്‍ന്ന് ഇത് സംബന്ധിച്ച് ജില്ലാ കലക്റ്റര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

Collectorate

പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് മേരിക്കുന്ന് നിര്‍മല ആശുപത്രി അഞ്ചുലക്ഷം രൂപയുടെ സഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ ജില്ലാ കലക്റ്റര്‍ക്ക് കൈമാറി. കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രളയബാധിത മേഖലകളില്‍ രണ്ടുലക്ഷം രൂപയുടെ മരുനനും വസ്ത്രങ്ങളും ഭക്ഷണ കിറ്റുകളും നല്‍കി. കണ്ണാടിക്കല്‍, മൂഴിക്കല്‍ പളളിത്താഴം, ആനക്കയം, ചെലവൂര്‍, കോട്ട ബസാര്‍, പന്നിയങ്കര, കല്ലായി ദേശങ്ങളില്‍ മെഡിക്കല്‍ ക്യാപും നടത്തി. അടുത്ത ശനിയാഴ്ച ചെലവൂരില്‍ മെഡിക്കല്‍ ക്യാപുണ്ടാകും.



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Recommended Video

cmsvideo
    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ പണത്തിന്റെ വിവരങ്ങൾ

    Account number : 67319948232

    Bank: State Bank of India

    Branch: City branch, Thiruvananthapuram

    IFSC Code: SBIN0070028

    Swift Code: SBININBBT08


    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+