കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുചീകരണ തൊഴിലാളികളുടെ നിയമനം; കോഴിക്കോട് കോര്‍പ്പറേഷനില്‍ ക്രമക്കേടെന്ന് ആരോപണം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ താത്കാലിക ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നതില്‍ ക്രമക്കേടെന്ന് പരാതി. നിലവില്‍ 66 ശുചീകരണ തൊഴിലാളികളുടെ ഒഴിവാണ് കോര്‍പറേഷനിലുള്ളത്. താത്കാലിക നിയമനം നടത്തി ഒഴിവുകള്‍ നികത്താനാണ് കഴിഞ്ഞ കൗണ്‍സില്‍ യോഗം തീരുമാനിച്ചത. എന്നാല്‍ താത്കാലിക നിയമനത്തിന് യുവാക്കളെ തഴഞ്ഞ് നേരത്തെ ജോലിയില്‍ നിന്ന് വിരമിച്ചവരെ തെരഞ്ഞെടുക്കാനാണ് കോര്‍പറേഷന്റെ തീരുമാനം. ഇതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

നേരത്തെ ജോലിയില്‍നിന്ന് വിരമിച്ച സിപിഎം അനുഭാവികളായ തൊഴിലാളികള്‍ക്ക് വീണ്ടും താത്കാലിക നിയമനം നല്‍കാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ 66 ശുചീകരണ തൊഴിലാളികളുടെ ഒഴിവ് വന്നിട്ടും യുവാക്കളെ പരിഗണിക്കാതെ വിരമിച്ചവരെ തെരഞ്ഞെടുക്കുത് യുവാക്കളോട് ചെയ്യുന്ന വഞ്ചനയാണെന്ന് കൗസിലര്‍ കെ.സി. ശോഭിത പറഞ്ഞു. മാത്രവുമല്ല, നിരവധി യുവാക്കള്‍ തൊഴിലിനായി അലയുമ്പോള്‍ പ്രായമായവര്‍ക്ക് മാത്രം തൊഴിലവസരം നല്‍കുന്നത് രാഷ്ട്രീയ ലാഭത്തിനാണെും അവര്‍ പറഞ്ഞു.

Cleaning employee

ജോലിയില്‍നിന്ന് വിരമിച്ചവര്‍ക്ക് പ്രായാധിക്യം കാരണം കൃത്യമായി ജോലി ചെയ്യാന്‍ സാധിക്കില്ല. ശാരീരിക അധ്വാനമുള്ള ജോലിക്ക് പ്രായമായവരെ നോക്കി തിടുക്കപ്പെട്ട് നിയമിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നും പ്രതിപക്ഷം ചോദിക്കുന്നു. ജോലിയില്‍നിന്ന് വിരമിച്ചവര്‍ക്ക് വീണ്ടും നിയമനം നല്‍കുന്നത് വഴി തങ്ങളുടെ പ്രിയപ്പെട്ടവരെ ജോലിയില്‍ വീണ്ടും തിരുകിക്കയറ്റി രാഷ്ട്രീയ ലാഭം നേടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

മഴക്കാലമായതോടെ നഗരത്തില്‍ ശുചീകരണ തൊഴിലാളികളുടെ ആവശ്യം ഏറി വരികയാണ്. നഗരത്തില്‍ രാത്രികാല ശുചീകരണം കൂടി തുടങ്ങിയതോടെ പുരുഷ തൊഴിലാളികളുടെ അഭാവം ശുചീകരണത്തെ ബാധിക്കുുമുണ്ട്. പകല്‍ സമയങ്ങളില്‍ കൃത്യമായ രീതിയില്‍ ശുചീകരണം നടന്നില്ലെങ്കില്‍ നഗരം വലിയ സാംക്രമിക രോഗങ്ങളുടെ വലയിലാകാനും സാധ്യതയുണ്ട്. ഇക്കാര്യങ്ങളെല്ലാം മുന്നില്‍ക്കണ്ടാണ് ശുചീകരണ തൊഴിലാളികളുടെ ഒഴിവ് നികത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

Kozhikode
English summary
Kozhikode Local News about Kozhikode corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X