Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്റെ പരാതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ; പിണറായിക്കെതിരെ രൂക്ഷ വിമർസനവുമായി ബിജെപി

വടകര: കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന പിണറായി വിജയന്‍റെ പരാതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമാണെന്ന് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ കെ. പി ശ്രീശന്‍ പറഞ്ഞു. പ്രകൃതിദുരന്തമുണ്ടായപ്പോള്‍ കേന്ദ്രസംഘം ഉടനടി എത്തിയത് ഇത് ആദ്യമായിട്ടാണന്ന കൃഷിവകുപ്പ് മന്ത്രി സുനില്‍ കുമാറിന്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയുടെ പ്രതികരണമെന്താണന്നറിയാന്‍ ജനങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതോടെ കേരളത്തെ അവഗണിക്കുകയാണെന്ന പിണറായിയുടെ സ്ഥിരം പല്ലവി പൊളിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വടകരയില്‍ നടന്ന ബിജെപി വടകര മണ്ഡലം ലോകസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ഏല്‍പ്പിച്ച ഫയല്‍ എങ്ങിനെ പരസ്യമായെന്ന് പിണാറായി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.എം രാജേഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു.

KP Sreedharan

ജില്ല വൈസ്പ്രസിഡന്റ് ടി. കെ. പത്മനാഭന്‍, പി എം അശോകന്‍, സി പി ചന്ദ്രന്‍, കടത്തനാട്ട് ബാലകൃഷ്ണന്‍,അടിയേരി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പടം. ബി ജെ പി വടകര മണ്ഡലം കമ്മിറ്റി യോഗത്തില്‍ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പി. ശ്രീശന്‍ സംസാരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+