കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തെരഞ്ഞെടുപ്പുകള്‍ തോറ്റോട്ടെ, ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനാവില്ല: കെ പി ഉണ്ണികൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തെരഞ്ഞെടുപ്പുകളില്‍ പിറകോട്ട് പോയാലും ഗാന്ധിജിയും കോണ്‍ഗ്രസും രാജ്യത്തിന് നല്‍കിയ സംഭാവനയും സങ്കല്പവും ചരിത്രത്തില്‍ നിന്ന് ഒരു ശക്തിക്കും മായ്ച്ചുകളയാന്‍ സാധിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ പി ഉണ്ണികൃഷ്ണന്‍. മറ്റ് രാഷ്ട്ര സങ്കല്പങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത് ഗാന്ധിജി കാണിച്ച പാതയാണ്.

<strong>റോഡ് വെള്ളത്തിനടിയില്‍; ദുരിതാശ്വാസക്യാംപുകളില്‍ 19063 പേര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി</strong>റോഡ് വെള്ളത്തിനടിയില്‍; ദുരിതാശ്വാസക്യാംപുകളില്‍ 19063 പേര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ഗാന്ധിജിയുടെ പേര് ചരിത്രത്തില്‍ പ്രതിഭാസമായ് തുടരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'ഫ്രീഡം@മിഡ്‌നൈറ്റ്-സ്വാതന്ത്ര്യ സ്മൃതി സംഗമം' ആശിര്‍വാദ് ലോണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിയറ്റ്‌നാം വിമോചക നായകന്‍ ഹോചിമിന്‍ ഒരിക്കല്‍ തന്നോട് പറഞ്ഞത് മാര്‍ക്‌സിനേക്കാളും തന്നെ സ്വാധീനിച്ചത് ഗാന്ധിജിയാണെന്നാണ്.

Congress

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും മാക്‌സിം ഗോര്‍ക്കിയും അത്ഭുതത്തോടെ കണ്ട ഗാന്ധിജിയും ഗാന്ധി മാര്‍ഗവും എക്കാലവും പ്രസക്തവും ലോകത്തിന് മാതൃകയുമാണ്. ഇന്ത്യ എന്ന ഭൂപടത്തിന് ആത്മാവുണ്ടെന്ന് തെളിയിച്ചത് ആ സമരമാര്‍ഗമാണെന്ന് ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങളെയും ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികളായ സോഷ്യോ വാസു, തായാട്ട് ബാലന്‍ എന്നിവരെയും മണ്‍മറഞ്ഞ 20 സ്വാതന്ത്ര്യ സമര പോരാളികളുടെ കുടുംബത്തെയും എം കെ രാഘവന്‍ എം പി ആദരിച്ചു.

ഡോ. എം ജി എസ് നാരായണന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ്ബാബു, സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, പി വി ഗംഗാധരന്‍, അഡ്വ. പി എം നിയാസ് സംബന്ധിച്ചു. ബേപ്പൂര്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ശ്രീജിത്ത് വിയ്യൂര്‍ അവതരിപ്പിച്ച ഫ്രീഡം മാജിക്കും ചടങ്ങിന് മാറ്റേകി. ഇന്നലെ അര്‍ധരാത്രി വരെ നീളുന്ന വിധത്തില്‍ ഫ്രീഡം@മിഡ്‌നൈറ്റ് പരിപാടി ഒരുക്കിയിരുന്നെങ്കിലും ജില്ലയിലുള്‍പ്പെടെ ഉരുള്‍പൊട്ടലും മഴക്കെടുതിയും ഉണ്ടായ സാഹചര്യത്തില്‍ മറ്റു പരിപാടികള്‍ മാറ്റിവെക്കുകയായിരുന്നു.

Kozhikode
English summary
Kozhikode Local News; KP Unnikrishnan's comments about Congress and Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X