ദുരിതാശ്വാസത്തില്‍ മലബാര്‍ വിട്ട് തെക്കോട്ട് നീങ്ങുക: കെപിഎ മജീദ്
കോഴിക്കോട്: മലബാര്‍ മേഖലയിലെ പ്രളയ ബാധിത പ്രദേശങ്ങളെക്കാള്‍ അവശ്യവസ്തു ദൗര്‍ലഭ്യമുള്ള തിരു-കൊച്ചി ഭാഗത്തേക്ക് അവ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള കെ.എം.സി.സി സമാഹരിച്ച വിഭവങ്ങള്‍ മലബാര്‍ മേഖലകളിലേക്കാള്‍ അവശ്യവസ്തു ദൗര്‍ലഭ്യമുള്ള മേഖലകളിലേക്ക് എത്തിക്കണം.
മലബാറിലെ ജില്ലകളില്‍ എല്ലാവര്‍ക്കും ഭക്ഷണവും വസത്രവും ലഭ്യമാണെന്ന് ഉറപ്പുവരുത്തണം. കൂടുതല്‍ ഭീകര അവസ്ഥയുള്ള ചെങ്ങന്നൂര്‍, ആലപ്പുഴ, എറണാകുളം മേഖലകളിലുളളവര്‍ക്ക് വേഗത്തില്‍ സഹായം എത്തിക്കാന്‍ കൊച്ചി കളമശേരിയിലും തിരുവനന്തപുരം സി.എച്ച് ഫൗണ്ടേഷനിലും വിപുലമായ കൗണ്ടര്‍ തുറന്നിട്ടുണ്ട്. മുസ്്‌ലിംലീഗിന്റെയും പോഷക ഘടകങ്ങളുടെയും വിഭവങ്ങള്‍ അങ്ങോട്ടെത്തിക്കണം.

അരി, പഞ്ചസാര, ചായപ്പൊടി, ബിസ്‌കറ്റ്, പയര്‍ വര്‍ഗങ്ങള്‍, പുതപ്പ്, ലുങ്കി, ടീ ഷര്‍ട്ട്, മാക്‌സി, ഷാള്‍, അടി വസ്്ത്രങ്ങള്‍, സോപ്പ്, പായ തുടങ്ങിയവയാണ് അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയ ബാധിതമായി ഒറ്റപ്പെട്ട ഇടങ്ങളിലും എത്തിക്കേണ്ടത്. പ്രളയം മൂലം ജോലിക്ക് പോകാതെ പട്ടിണിയിലാവാന്‍ സാധ്യതയുള്ള വീടുകളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
മലബാറിലെ ദുരിതാശ്വാസ കേന്ദ്രങ്ങളുടെ ഏകോപനം കോഴിക്കോട്ടെ സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ചാണ് നിര്‍വഹിക്കുന്നത്. സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദിനാണ് ഇതിന്റെ ചുമതല. തെക്കന്‍ ജില്ലകളിലെ മേല്‍നോട്ടത്തിന് കൊച്ചി കളമശ്ശേരിയിലും (വി.കെ ഇബ്രാഹീംകുഞ്ഞ് എം.എല്‍.എക്ക് ചുമതല) തിരുവനന്തപുരം സി.എച്ച് ഫൗണ്ടേഷനിലും അവശ്യവസ്തുക്കള്‍ സ്വീകരിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് എത്തിക്കും.
വിവിധ ജില്ലകളില്‍ ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുന്നവര്‍: തിരുവനന്തപുരം (ബീമാപള്ളി റഷീദ്), ആലപ്പുഴ, പത്തനംതിട്ട (കെ.വി അബ്ദുറഹ്്മാന്‍), കോട്ടയം (പി.എച്ച് അബ്ദുസലാം ഹാജി), ഇടുക്കി (പി.എം സലീം), എറണാകുളം (കെ.എസ് ഹംസ), തൃശൂര്‍ (പി.എം സാദിഖലി), പാലക്കാട് (സി.എച്ച് റഷീദ്), മലപ്പുറം (അബ്ദുറഹ്്മാന്‍ രണ്ടത്താണി, അഡ്വ.എന്‍ ഷംസുദ്ദീന്‍), കോഴിക്കോട് (എം.സി മായിന്‍ഹാജി, സി.മോയിന്‍കുട്ടി) വയനാട് (കെ.എം ഷാജി എം.എല്‍.എ, സി.മമ്മുട്ടി എം.എല്‍.എ), കണ്ണൂര്‍ (വി.കെ അബ്ദുല്‍ഖാദര്‍ മൗലവി).
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08












Click it and Unblock the Notifications