കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാഭ്യാസ വകുപ്പില്‍ പൊങ്ങച്ചം മാത്രം, നടക്കുന്നത് ഏജന്‍സികളുടെ സമാന്തര പ്രവര്‍ത്തനം: കെഎസ്ടിയു

Google Oneindia Malayalam News

കോഴിക്കോട്: വിദ്യാഭ്യാസരംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പൊങ്ങച്ചത്തിന്റെയും ദുരഭിമാനത്തിന്റെയും പ്രതീകമായി വിദ്യാഭ്യാസ വകുപ്പ് മാറിയെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് യൂണിയന്‍. അധ്യാപകരുടെ നിയമനാംഗീകാരം, സര്‍ക്കാര്‍ സ്‌കൂളുകളിലെ പിഎസ് സി നിയമനങ്ങള്‍, അധ്യാപകരുടെ ജോലി സുരക്ഷ, പ്രൊജക്റ്റുകളുടെ നിര്‍വഹണം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്നെല്ലാം സര്‍ക്കാര്‍ പിന്നോട്ടുപോയി.

സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ 2016 മുതല്‍ നിയമിക്കപ്പെട്ട നൂറുകണക്കിന് അധ്യാപകരാണ് അംഗീകാരം ലഭിക്കാതെ കഴിയുന്നത്. അധികതസ്തികകള്‍, രാജി, മരണം, സ്ഥാനക്കയറ്റം, റിട്ടയര്‍മെന്റ് തുടങ്ങിയവ വഴിയുള്ള ഒഴിവുകളിലെല്ലാം നിയമിക്കപ്പെട്ടവരാണ് ശമ്പളമില്ലാതെ കഴിയുന്നത്. ഇടതു സര്‍ക്കാരിന്റെ ധൃതിപിടിച്ച കെഇആര്‍ ഭേദഗതിയാണ് ഇതിനുള്ള കാരണമെന്ന് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നാലായിരത്തോളം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പിഎസ് സി ലിസ്റ്റ് ഉണ്ടായിട്ടുപോലും അഭിമുഖം നടത്തി അഡൈ്വസ് നല്‍കാന്‍ അനാവശ്യമായി താമസിപ്പിക്കുന്നു.

students-153

2011ന് ശേഷം നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ജോലി സംരക്ഷണമില്ല. കുട്ടികളുടെ എണ്ണക്കുറവുകൊണ്ട് തൊഴില്‍ നഷ്ടപ്പെട്ട നൂറുക്കണക്കിന് അധ്യാപകര്‍ പുറത്തുനില്‍ക്കുന്നു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അധ്യാപകരുടെ സര്‍വിസ് പ്രശ്‌നങ്ങള്‍ക്കാണ് അടിയന്തരമായി പരിഹാരം കാണേണ്ടത്. അധ്യാപകര്‍ക്ക് നിയമനാംഗീകരവും ശമ്പളവും നല്‍കി സംതൃപ്തമായ അധ്യാപക സമൂഹത്തെയാണ് സൃഷ്ടിക്കേണ്ടത്.

വിദ്യാഭ്യാസ മേഖലയില്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പ്രൊജക്റ്റുകള്‍ പലതും ഇപ്പോള്‍ നിഷ്‌ക്രിയമാണ്. സമഗ്രശിക്ഷാ അഭിയാന്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. സര്‍വശിക്ഷാ അഭിയാന്‍ നിഷ്‌ക്രിയമായി. വിദ്യാഭ്യാസ വകുപ്പില്‍ പുറത്തുനിന്നുള്ള ഏജന്‍സികളുടെ സമാന്തര പരിപാടികളാണ് നടക്കുന്നത്. ഇത് വിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക നിലവാരത്തകര്‍ച്ചയാണ് ഉണ്ടാക്കുന്നതെന്ന് കെഎസ്ടിയു നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി വി.കെ മൂസ, സെക്രട്ടറി പി.കെ അസീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News kstu against education department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X