പ്രൈമറി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം മുടങ്ങി;പഞ്ചായത്ത് ഓഫീസിന് മുന്നിൽ കെ എസ് യു പ്രതിഷേധം
വടകര: പഞ്ചായത്തില്‍ പ്രൈമറി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം മുടങ്ങി. തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കെ എസ് യു പ്രതിഷേധം . പതിനഞ്ച് വർഷത്തിൽ ഏറെയായി തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ പ്രൈമറി വിദ്യാർത്ഥികൾക്ക് നൽകി വരുന്ന പ്രഭാത ഭക്ഷണം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ എസ് യു നേതൃത്വത്തിൽ തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
സംസ്ഥാനത്ത് തന്നെ മാതൃകാപരമായി പദ്ധതിയായി വിശേഷിക്കപ്പെട്ട് ആരംഭിച്ച പദ്ധതിയാണ് അധ്യയന വർഷം ആരംഭിച്ച് മാസങ്ങളോളമായിട്ടും പുനരാരംഭിക്കാതെ കിടക്കുന്നത്. മണ്ഡലം കെ എസ് യു പ്രസിഡണ്ട് അഖിൽ നന്താനം അധ്യക്ഷത വഹിച്ചു. കുറ്റ്യാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ബവിത്ത്മലോൽ ഉദ്ഘാടനം ചെയ്തു.

ഡി പ്രജീഷ്, ആർ രാമകൃഷ്ണൻ, മഹേഷ് പി എം, സബിത മണക്കുനി, കുമൂള്ളി ഇബ്രാഹിം, ജി ശ്രീനാഥ്, മനോജ് തുരുത്തി, സുരേഷ് ബാബു മണക്കുനി, അജയ് കൃഷ്ണ ചാലിൽ അജ്നാസ് താഴത്ത്, വിഷ്ണു പി, അർജ്ജുൻ മേമുണ്ട, അതുൽ ബാബു ജാബിർ വി കെ സി ശ്യാംനാഥ് തോടന്നൂർ എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications