കട്ടിപ്പാറ സ്വദേശികൾ ജീവിക്കുന്നത് നെഞ്ചിടിപ്പോടെ... കരിഞ്ചോല മലയിൽ വീണ്ടും ഉരുൾപൊട്ടാൻ സാധ്യത
കോഴിക്കോട്: പതിനാല് പേരുടെ ജീവനപഹരിക്കുകയും കോടികളുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത ഉരുള്‍പൊട്ടലിന്റെ ഭീതി മായുംമുമ്പേ വീണ്ടും മുന്നറിയിപ്പ്. കട്ടിപ്പാറ കരിഞ്ചോല മലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ജല വിഭവ വിനിയോഗ കേന്ദ്രത്തില്‍ (സി ഡബ്ല്യു ആര്‍ ഡി എം) നിന്നുള്ള വിദഗ്ധ സംഘത്തിന്റെ മുറിയിപ്പാണ് ജനങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നത്.
ദുരന്ത സാധ്യത കൂടിയ മേഖലയാണിതെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉരുള്‍പൊട്ടലിന് കാരണമായിട്ടുണ്ടോ എന്ന് വിശദ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകൂ എന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൂറ്റന്‍ പാറയുടെ പുറത്തുള്ള മണ്ണിന്റെ അളവ് കുറവാണ്. ഈ മണ്ണിലേക്ക് കനത്ത മഴയില്‍ വന്‍തോതില്‍ വെള്ളം ആഴ്ന്നിറങ്ങിയതാണ് ഉരുള്‍പൊട്ടലിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മലമുകളില്‍ ജലസംഭരണി ഉണ്ടാക്കിയതും പാറപൊട്ടിച്ചതും കാരണമായി. ഇതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഉരുള്‍പൊട്ടലിന്റെ ആഘാത പഠനമാണ് കേന്ദ്ര ജല വിഭവ വിനിയോഗ കേന്ദ്രം നടത്തുന്നത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദേശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ജില്ല ഭരണകൂടത്തിന് കൈമാറും.












Click it and Unblock the Notifications