കരിഞ്ചോല ഉരുൾപൊട്ടൽ; സർക്കാർ പ്രഖ്യാപിച്ച നഷ്ട പരിഹാരം അപര്യാപ്തം, 500 വീടുകൾ വാസയോഗ്യമല്ല
കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപത്മമാണെന്നും നഷ്ടത്തിന്റെ വ്യാപ്തിക്കനുസരിച്ച് നഷ്ടപരിഹാരം നല്‍കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
38 കുടുംബങ്ങള്‍ക്ക് പൂര്‍ണമായും വീടും ഭൂമിയും നഷ്ടപ്പെട്ടു. 500ലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. വീട് നഷ്ടപ്പെട്ടവര്‍ക്ക് 25 ലക്ഷം രൂപയെങ്കിലും നല്‍കണം. കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അതിനനുസൃതമായ നഷ്ടപരിഹാരം നല്‍കണം. ദുരന്തഭൂമിയില്‍ അനിധികൃതമായി തടയണ നിര്‍മിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം ഭേദഗതിചെയ്യുതില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം.

തോട്ടഭൂമിയെ ഇഎഫ്എല്‍ പരിധിയില്‍നിന്ന് ഒഴിവാക്കുന്നതും ക്വാറികളുടെ ദൂരപരിധി നിയന്ത്രണം എടുത്തുകളഞ്ഞും പാരിസ്ഥിതികാഘാത പഠനം നടത്താതെ ഇഷ്ടക്കാര്‍ക്ക് അനധികൃത നിര്‍മാണാനുമതി നല്‍കുന്നതുമെല്ലാം ഇത്തരം ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും. പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിന്റെ അനുമതി പുനപ്പരിശോധിക്കണമെും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ റസാഖ് പാലേരി, പി സി ഭാസ്‌കരന്‍, അസ്‌ലം ചെറുവാടി, മുസ്തഫ പാലാഴി എന്നിവരും സംബന്ധിച്ചു.












Click it and Unblock the Notifications