കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ടു വർഷമായി ടാക്സും, റെജിസ്ട്രേഷനും നടത്താതെ സർവ്വീസ് നടത്തിയ ആഡംബര കാർ പിടികൂടി

  • By Desk
Google Oneindia Malayalam News

വടകര: രേഖകളില്ലാതെ രണ്ടു വർഷമായി സർവ്വീസ് നടത്തിയ ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടി. ടാക്സ് അടക്കാതെ റെജിസ്ട്രേഷൻ ചെയ്യാതെയും കഴിഞ്ഞ രണ്ടു വർഷമായി സർവ്വീസ് നടത്തിയ ലാൻഡ് ലോവർ ഡിസ്‌കവറി മോഡൽ ആഡംബര കാറാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ദേശീയപാതയിലെ തിക്കോടിയിൽ വെച്ച് വടകര ആർ.ടി.ഒ .വി.വി.മധുസൂദനന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എം.വി.ഐ.എ.ആർ.രാജേഷ്.എ.എം.വി.ഐ വി.അസീം എന്നിവർ ചേർന്ന് പിടികൂടിയത്.

എൺപത് ലക്ഷം വില വരുന്നതാണ് ഈ കാർ. കസ്റ്റഡിയിലെടുത്ത കാർ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.2016 മോഡൽ കാറാണിത്.24620 കിലോ മീറ്റർ ഓടിയതായും റീഡിങിൽ കണ്ടിട്ടുണ്ട്.എറണാകുളത്തെ ഷോ റൂമിൽ നിന്നും മട്ടന്നൂരിലെ ഒരാൾക്ക് കാണിച്ചു കൊടുക്കാൻ വേണ്ടി കൊണ്ട് പോകുകയായിരുന്നു കാർ.

lexurious car

കാറിന്റെ വിലയുടെ ഇരുപത് ശതമാനം അടച്ചാൽ മാത്രമേ ട്രയലിനും,ഡെമോൺസേഷനും കാർ ഉപയോഗിക്കാൻ പാടുള്ളൂ വെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറഞ്ഞു.ഈ നിയമം ലംഘിച്ചതിനാണ് കാർ കസ്റ്റഡിയിൽ എടുത്തത്.ടാക്സ് അടച്ച് റെജിസ്ട്രേഷൻ ചെയ്താൽ മാത്രമേ വാഹനം തിരിച്ചു നൽകുകയുള്ളൂവെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

Kozhikode
English summary
Kozhikode Local News about lexurious car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X