ലൈഫ് പദ്ധതി: കോഴിക്കോട്ട് പൂര്‍ത്തിയായത് 4700 വീടുകള്‍.. ഏറ്റവും കൂടുതൽ വീട് പാലക്കാട്!
കോഴിക്കോട്: കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതിയായ ലൈഫ് മിഷനിലൂടെ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായത് 4700 വീടുകള്‍. 2,199 വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തില്‍. ഗ്രാമപഞ്ചായത്തുകളില്‍ 1,372, ബ്ലോക്കില്‍ 2,079, പട്ടികവര്‍ഗ വകുപ്പില്‍ 282, പട്ടികജാതി വകുപ്പില്‍ 249, മുനിസിപ്പാലിറ്റികളില്‍ 487, ജില്ലാ പഞ്ചായത്തില്‍ 29, ന്യൂനപക്ഷക്ഷേമ വകുപ്പില്‍ അഞ്ച്, കോര്‍പറേഷനില്‍ 195, ഫിഷറീസ് വകുപ്പില്‍ രണ്ട് എന്നിങ്ങനെയാണ് പണി പൂര്‍ത്തീകരിച്ചത്. ബാലുശ്ശേരി പഞ്ചായത്തിന്റെ കീഴിലാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റവും കുടുതല്‍ വീടുകള്‍ നിര്‍മ്മിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം.
എല്ലാവര്‍ക്കും അഞ്ചുവര്‍ഷം കൊണ്ടു വീടൊരുക്കുക എന്നതാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യം. സ്ഥലമുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കി ഗുണഭോക്താവ് നേരിട്ടോ ഏജന്‍സികള്‍ വഴിയോ വീടു നിര്‍മിച്ചു നല്‍കുന്നു. ഭൂരഹിതര്‍ക്കു ഭവനസമുച്ചയം ഉണ്ടാക്കിക്കൊടുക്കുന്നു. സംസ്ഥാനത്ത് ഇതുവരെ പൂര്‍ത്തിയായത് 41,768 വീടുകളാണ്. 55,595 വീടുകള്‍ പണിയുവാന്‍ ഈ സ്വപ്നപദ്ധതി ലക്ഷ്യമിടുന്നു. ജൂണ്‍ മാസം അവസാനം വരെയുള്ള കണക്കാണിത്.

നിലവില്‍ പാലക്കാട് ജില്ലയിലാണ് ഈ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. 5,796 വീടുകള്‍. രണ്ടാം സ്ഥാനത്ത് വയനാട്. വീടുകളുടെ എണ്ണം 5,755.ആകെ 4,791 വീടുകളുടെ പണി പൂര്‍ത്തീകരിച്ച തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് നാലാം സ്ഥാനത്താണ്. കൊല്ലം 3,079, തൃശൂര്‍ 2,674, ഇടുക്കി 2,660, ആലപ്പുഴ 2,399, കാസര്‍കോഡ് 2,390, മലപ്പുറം 2,321, കണ്ണൂര്‍ 2,209, പത്തനംതിട്ട 1,068, എറണാകുളം 1,009, കോട്ടയം 917 എിങ്ങനെയാണ് കണക്കുകള്‍. ബാക്കിയുള്ള 13,827 വീടുകളുടെ പണി പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് ലൈഫ് മിഷന്‍.












Click it and Unblock the Notifications