Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരക്കുലോറി സമരം മാറ്റമില്ലാതെ തുടരുന്നു: കേരളം പ്രതിസന്ധിയിലേക്ക്, ബുധനാഴ്ച വീണ്ടും ചര്‍ച്ച

Recommended Video

cmsvideo
    ചരക്കുലോറി സമരം മാറ്റമില്ലാതെ തുടരുന്നു

    കോഴിക്കോട്: ചരക്ക് ലോറി ഉടമകളുടെ ദേശീയ പണിമുടക്ക് സംസ്ഥാനത്തേക്കുളള അവശ്യ വസ്തുകളുടെ വരവിനെ പ്രതിസന്ധിയിലാക്കിയതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. സമരം അവസാനിപ്പിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് (ജൂലായ് 25) വൈകിട്ട് സമരം നടത്തുന്ന സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്ത് നികുതി ചോര്‍ച്ചയ്ക്കും പണിമുടക്ക് കാരണമാകുന്നുണ്ട്. ചരക്കു ട്രക്കുകളില്‍ നിന്ന് എട്ട് ലക്ഷം രൂപ പ്രതിദിനം നികുതി ഇനത്തില്‍ ലഭിച്ചിരുന്നത് ഒരു ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ട്.

    അവശ്യ വസ്തുക്കളുടെ ക്ഷാമം നേരിടാന്‍ കെ.എസ്.ആര്‍.ടി സിയില്‍ പച്ചക്കറികള്‍ ഉള്‍പ്പെടെ അത്യാവശ്യ വസ്തുകള്‍ എത്തിക്കുന്നതിനെകുറിച്ച് പരിശോധിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി എം.ഡിയോട് നിര്‍ദേശിക്കും. ചെക്ക് പോസ്റ്റുകളിലും ആര്‍.ടി.ഒ ഓഫീസുകളിലും ചരക്ക് ലോറി ഡ്രൈവര്‍മാരോട് മോശമായി പെരുമാറുന്നതായുളള പരാതികള്‍ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പണിമുടക്കിനെ ലാഘവത്തോടെ സമീപിക്കാതെ കേന്ദ്രസര്‍ക്കാര്‍ സമരം ഒത്തുതീര്‍ക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. കേരളത്തില്‍ സമരം നടത്തുന്നവരുമായി സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്താണ് ചര്‍ച്ച നടത്തുന്നത്.

    -lorry-strike-

    സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ മൂന്നായി വിഭജിക്കുന്നത് ബുധനാഴ്ച പ്രാബല്യത്തില്‍ വരും. ജീവനക്കാരുടെ പ്രതിഷേധത്തെ അവഗണിക്കുന്ന സമീപനമല്ല സംസ്ഥാന സര്‍ക്കാറിന്റേത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അദര്‍ ഡ്യൂട്ടി ഒഴിവാക്കിയ തീരുമാനം നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സി യെ രക്ഷപ്പെടുത്താനുളള മാനേജ്‌മെന്റ് തീരമാനത്തിന്റെ ഭാഗമാണ്. ജീവനക്കാരുടെ പ്രതിഷേധമുണ്ടെങ്കിലും ശക്തമായ കാലവര്‍ഷത്തിലും മികച്ച വരുമാനമുണ്ടാക്കാന്‍ കെ.എസ്.ആര്‍.ടി.സി തൊഴിലാളികളും ജീവനക്കാരും നടത്തുന്ന കൂട്ടായ പരിശ്രമങ്ങള്‍ അഭിനന്ദനീയമാണെന്നും മന്ത്രി പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+