Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പൊക്കി.... രണ്ടേ മുക്കാല്‍ ലക്ഷം തട്ടി, പന്നിയങ്കര സ്വദേശി പോലീസ് പിടിയിലായി

കോഴിക്കോട്: കോഴിക്കോട് വട്ടാംപൊയില്‍ മദീനാപള്ളിയ്ക്ക് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തട്ടിയെടുത്ത് കടന്നുകളയുകയും അതിനകത്തെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ അപഹരിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പന്നിയങ്കര മരക്കാട്ട്‌നിലംപറമ്പ് കെന്‍സ് ഹൗസില്‍ ഗുലാ ഹാദിഖ് (18) ആണ് പിടിയിലായത്.

അകന്ന ബന്ധുകൂടിയായ കുണ്ടുങ്ങല്‍ സ്വദേശി ജാഷിദ് റഹ്മാന്റെ സ്‌കൂട്ടറും പണവുമായി കടന്നുകളഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. ചെമ്മങ്ങാട് എസ്.ഐ വി.സീത, ഗ്രേഡ് എസ്.ഐ മുഹമ്മദ് റാഫി, എ.എസ്.ഐമാരായ ശ്രീകുമാര്‍, രമേശ്, സി.പി.ഒമാരായ ഉണ്ണികൃഷ്ണന്‍, രാജേഷ്, പ്രവീണ്‍, വനിതാ സി.പി.ഒ ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Kozhikode

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. നഗരത്തിലെ ഒരു പ്ലൈവുഡ് ഷോപ്പിലെ മാനേജരായ ജാഷിദ് സ്‌കൂട്ടര്‍ നിര്‍ത്തി ജുമാ നിസ്‌കരിക്കുന്നതിന് പോയ സമയത്താണ് ഗുലാ ഹാദിഖ് സ്‌കൂട്ടറുമായി കടന്നത്. ബാങ്കില്‍ അടയ്ക്കുന്നതിനായുള്ള 2,77,000 രൂപ കവറിലാക്കി സ്‌കൂട്ടറിനകത്ത് സൂക്ഷിച്ചിരുന്നു.

സ്‌കൂട്ടര്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ ഉപേക്ഷിച്ച ശേഷം അതിനകത്തെ പണമെടുത്ത് ഗുലാ മുങ്ങി. പാര്‍ക്കിങ്ങ് ഏരിയയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഗുലായുടെ പങ്ക് പോലീസിന് വ്യക്തമായത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. അപഹരിച്ച പണം യുവാവില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+