കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാഹിത്യം മികച്ച സാംസ്കാരിക വിനിമയം: അറേബ്യൻ എഴുത്തുകാരി ഡോ. മറിയം ശിനാസി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സാഹിത്യം മികച്ച സാംസ്കാരിക വിനിമയ മാണെന്നും ഇന്ത്യ-യു.എ.ഇ ബന്ധം മാതൃകാപരമാണെന്നും ഷാർജ ദാർ അൽ ജാസ്മിൻ ചീഫ് എക്സികുട്ടീവും പ്രസിദ്ധ അറബി എഴുത്തുകാരിയുമായ ഡോ. മർയം ശിനാസി. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗവും മദ്രാസ് യൂണിവേഴ്സിറ്റി അറബി വിഭാഗവും ഷാർജ ദാർ അൽ ജാസ്മിനും സംയുക്തമായി നടത്തിയ അന്താരാഷ്ട്ര അറബിക് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅവർ.

സാംസ്കാരിക തലത്തിലുള്ള ഇൻഡോ-അറബ് ബന്ധം ശ്രദ്ധേയമാണെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച ഇൻഡോ അറബ് ലീഗ് സെക്രട്ടറി ജനറൽ ഡോ. ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. ദേശീയതലത്തിൽ നടന്ന കവിതാ രചന മത്സര വിജയികൾക്കുള്ള സമ്മാനദാനം ഷാർജ ദാർ അൽ ജാസ്മിൻ ചീഫ് എക്സികുട്ടീവ് ഡോ. മർയം ശിനാസി നിർവ്വഹിച്ചു.

International Arabic seminar

ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം പുറത്തിറക്കുന്ന അന്താരാഷ്ട്ര അറബിക്ക് ജേർണൽ ഫാറൂഖ്കോളേജ് മാനേജർ സി.പി കുഞ്ഞിമുഹമ്മദ് പ്രകാശനം ചെയ്തു. ഡോ. മർയം ശിനാസിക്കുള്ള ഉപഹാരം മാനേജ്മെന്റ് കമ്മറ്റി വൈസ് പ്രസിഡണ്ട് കെ. കുഞ്ഞലവി സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ.എം.നസീർ അധ്യക്ഷത വഹിച്ചു. കേരളന്യൂനപക്ഷക്ഷേമവിഭാഗം ഡ

യറക്ടർ ഡോ. എ.ബി. മൊയ്തീൻ കുട്ടി, ഡോ. കെ.എം മുഹമ്മദ്, ഡോ. കെ.വി.വിരാൻമൊയ്തീൻ, മുസ്തഫ ഫാറൂഖി, ഡോ. അബ്ദുൽ മജീദ്.ഇ, ശിഹാബുദ്ധീൻ ബി.ടി, അബ്ദുളള അമാനത്ത്, ഡോ. യൂനുസ് സലീം, ഡോ. സാജിദ്,ഡോ. അബ്ദുൽ മജീദ്.ടി, ഡോ.യൂ.പി. മുഹമ്മദ് ആബിദ്, ഡോ. അബ്ദുൽ ജലീൽ.എം, ഡോ. സഗീറലി എന്നിവർസംസാരിച്ചു. ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗം മേധാവിഡോ. അലി നൗഫൽ സ്വാഗതവും സെമിനാർ കോർഡിനേറ്റർ ഡോ. അബ്ബാസ് നന്ദിയും പറഞ്ഞു.

Kozhikode
English summary
Kozhikode Local News about Mariyam Sinasi's comment on literature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X