ഇരുപത്തിരണ്ടു സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികൾ;മർകസ് അക്കാദമിക ഉദ്‌ഘാടനം പ്രൗഢമായി
കോഴിക്കോട്: രാജ്യത്തെ ഇരുപത്തിരണ്ട് സംസ്ഥാങ്ങളിലെ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് മതമീമാംസയിൽ ഡിഗ്രി, പി.ജി, കോഴ്‌സുകളിലേക്ക് പ്രവേശനം നൽകി മർകസിൽ നടത്തിയ ഈ വർഷത്തെ അക്കാദമിക ഉദ്‌ഘാടനം പ്രൗഢമായി. അറബി, ഉറുദു ഭാഷകളിൽ പ്രവർത്തിക്കുന്ന നാല് ഡിപ്പാർട്ടുമെന്റുകളിലെ ഏഴു കോഴ്‌സുകളിലേക്കാണ് വിദ്യാർഥികൾ പഠിക്കാനെത്തുന്നത്. രാജ്യാന്തര ഇസ്‌ലാമിക യൂണിവേഴ്‌സിറ്റികളുടെ മാതൃകയിലാണ് മത മീമാംസയിൽ മർകസ് അക്കാദമിക സംവിധാനം.
ലോകപ്രശസ്‌ത ഇസ്‌ലാമിക പഠനകൃതിയായ ബുഖാരി ഹദീസ് ഗ്രന്ഥം പാരായണം ചെയ്തുനൽക്കി മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിന് നേതൃത്വം നൽകി. പതിനഞ്ചു നൂറ്റാണ്ടിന്റെ പാരമ്പര്യവും ചരിത്രവുമുള്ള ഇസ്‌ലാമിക വിജ്ഞാനം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാന ശാഖകളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മിക്ക സെക്കുലർ യൂണിവേഴ്സിറ്റികളിലും ഇസ്‌ലാമിക പഠനത്തിന് പ്രത്യേക ഡിപ്പാർട്ടുമെന്റുകൾ ഉണ്ട്. പത്തു മുഖ്യ രാജ്യാന്തര യൂണിവേഴ്സിറ്റികളുമായി ഇസ്‌ലാമിക ശാസ്ത്രത്തിൽ ഉന്നത പഠനവും, അക്കാദമിക കൈമാറ്റവും സാധ്യമാക്കുന്ന തലത്തിൽ മർകസിന് സഹകരണമുണ്ട്. മതത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ തനിമയോടെ പുതിയ തലമുറയിലേക്ക് വിനിമയം ചെയ്യുകയാണ് മർകസ് ഇസ്‌ലാമിക പഠന വകുപ്പുകളുടെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു.

മർകസ് ശരീഅ സിറ്റി ഡീൻ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. ഇന്തോനേഷ്യയിലെ പ്രമുഖ അക്കാദമീഷ്യനും എഴുത്തുകാരനുമായ ഡോ. സിറാജുദ്ധീൻ ചടങ്ങിൽ മുഖ്യാതിഥിയായി. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, മുക്താർ ഹസ്‌റത്ത്, പി. സി അബ്ദുല്ല ഫൈസി സംബന്ധിച്ചു. കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ സ്വാഗതവും അബ്ദുല്ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications