കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരുപത്തിരണ്ടു സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികൾ;മർകസ് അക്കാദമിക ഉദ്‌ഘാടനം പ്രൗഢമായി

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തെ ഇരുപത്തിരണ്ട് സംസ്ഥാങ്ങളിലെ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് മതമീമാംസയിൽ ഡിഗ്രി, പി.ജി, കോഴ്‌സുകളിലേക്ക് പ്രവേശനം നൽകി മർകസിൽ നടത്തിയ ഈ വർഷത്തെ അക്കാദമിക ഉദ്‌ഘാടനം പ്രൗഢമായി. അറബി, ഉറുദു ഭാഷകളിൽ പ്രവർത്തിക്കുന്ന നാല് ഡിപ്പാർട്ടുമെന്റുകളിലെ ഏഴു കോഴ്‌സുകളിലേക്കാണ് വിദ്യാർഥികൾ പഠിക്കാനെത്തുന്നത്. രാജ്യാന്തര ഇസ്‌ലാമിക യൂണിവേഴ്‌സിറ്റികളുടെ മാതൃകയിലാണ് മത മീമാംസയിൽ മർകസ് അക്കാദമിക സംവിധാനം.

ലോകപ്രശസ്‌ത ഇസ്‌ലാമിക പഠനകൃതിയായ ബുഖാരി ഹദീസ് ഗ്രന്ഥം പാരായണം ചെയ്തുനൽക്കി മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിന് നേതൃത്വം നൽകി. പതിനഞ്ചു നൂറ്റാണ്ടിന്റെ പാരമ്പര്യവും ചരിത്രവുമുള്ള ഇസ്‌ലാമിക വിജ്ഞാനം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാന ശാഖകളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മിക്ക സെക്കുലർ യൂണിവേഴ്സിറ്റികളിലും ഇസ്‌ലാമിക പഠനത്തിന് പ്രത്യേക ഡിപ്പാർട്ടുമെന്റുകൾ ഉണ്ട്. പത്തു മുഖ്യ രാജ്യാന്തര യൂണിവേഴ്സിറ്റികളുമായി ഇസ്‌ലാമിക ശാസ്ത്രത്തിൽ ഉന്നത പഠനവും, അക്കാദമിക കൈമാറ്റവും സാധ്യമാക്കുന്ന തലത്തിൽ മർകസിന് സഹകരണമുണ്ട്. മതത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ തനിമയോടെ പുതിയ തലമുറയിലേക്ക് വിനിമയം ചെയ്യുകയാണ് മർകസ് ഇസ്‌ലാമിക പഠന വകുപ്പുകളുടെ ലക്ഷ്യം. അദ്ദേഹം പറഞ്ഞു.

news


മർകസ് ശരീഅ സിറ്റി ഡീൻ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. ഇന്തോനേഷ്യയിലെ പ്രമുഖ അക്കാദമീഷ്യനും എഴുത്തുകാരനുമായ ഡോ. സിറാജുദ്ധീൻ ചടങ്ങിൽ മുഖ്യാതിഥിയായി. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, മുക്താർ ഹസ്‌റത്ത്, പി. സി അബ്ദുല്ല ഫൈസി സംബന്ധിച്ചു. കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ സ്വാഗതവും അബ്ദുല്ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു.

Kozhikode
English summary
Kozhikode Local News; Markaz academic inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X