കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യധാരാ മാധ്യമരംഗം മാധ്യമ ജിഹാദികളുടെ പിടിയില്‍: ജെ നന്ദകുമാര്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യധാരാ മാധ്യമരംഗം മാധ്യമ ജിഹാദികളുടെ പിടിയിലാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. സത്യം പറയാതിരിക്കുകയും നുണ പറയുകയും സത്യം പറയാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസരങ്ങളില്‍ അറപ്പുളവാക്കുന്ന സന്തുലനം നടത്തുകയുമാണ് മാധ്യമ മേഖല. ബൗദ്ധിക സത്യസന്ധത ഇല്ലാത്തത് മാത്രമല്ല ഭീരുത്വം ഈ മേഖലയെ അടക്കി ഭരിക്കുകയാണ്.

ഭയവും കാര്യസാദ്ധ്യതയും അവസരമാക്കി ജിഹാദി ഭീകരത സാംസ്‌കാരിക മേഖലയെ ഭരിക്കുകയാണ്. ഇസ്ലാമിക ഭീകരതയെന്ന് സൂചിപ്പിക്കാന്‍ പോലും മടിക്കുന്നവരും ഭയക്കുന്നവരും ഹിന്ദു ബിംബങ്ങളെ പരസ്യമായി അവഹേളിക്കുന്നു. ഇതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമായി പ്രകീര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേസരി മാധ്യമ പുരസ്‌കാര ചടങ്ങില്‍ എം. രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജെ. നന്ദകുമാര്‍.

J Nandakumar

സംവാദം എന്ന മഹാശക്തിയാണ് മാനവരാശിയുടെ വികസനത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞതാണ് ഭാരതീയ സംസ്‌കാരം. കാശ്മീരില്‍ മുസ്ലിം ആക്രമണത്തില്‍ കത്തിച്ചാമ്പലായ അഭിനവ ഗുപ്തന്റെ ഗ്രന്ഥസമുച്ചയം കേരളത്തില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണ്. അറിവിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും മഹത്തായ പാരമ്പര്യമുള്ള സംസ്‌കാരത്തെ പിടിച്ചടക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

കൈക്കരുത്തിലൂടെ സാംസ്‌കാരിക മേഖലയെ ഒതുക്കാന്‍ ചിട്ടകളിലേക്ക് തങ്ങളുടെ ഭയത്തിന്റെയും മസ്തിഷ്‌കപ്രക്ഷാളനത്തിന്റെയും രീതികളാണുപയോഗിക്കപ്പെടുന്നത്. കോടികള്‍ ചെലവഴിച്ചാണ് ദേശീയ തലത്തില്‍ മാധ്യമ മേഖലയെ കയ്യടക്കാനുള്ള ശ്രമം നടക്കുന്നത്. സൂക്ഷ്മ തലത്തില്‍ നടക്കുന്ന ഭാരത വിരുദ്ധ ഭീകര പ്രസ്ഥാനങ്ങളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയിടാനും പരിഹാരങ്ങള്‍ കണ്ടെത്താനും കഴിയണം - അദ്ദേഹം പറഞ്ഞു.

അഡ്വ. പി.കെ. ശ്രീകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കുള്ള രാഷ്ട്രസേവാ പുരസ്‌കാരം ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ ഹരി എസ് കര്‍ത്തയും രാഘവീയം പുരസ്‌കാരം മാതൃഭൂമി സബ് എഡിറ്റര്‍ രമ്യ ഹരികുമാറും മുന്‍ രാജ്യസഭാ എംപി യും പാഞ്ചജന്യ മുന്‍ മുഖ്യപത്രാധിപരുമായ തരുണ്‍ വിജയിയില്‍ നിന്ന് ഏറ്റുവാങ്ങി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു സ്വാഗതവും സഹപത്രാധിപര്‍ ടി. സുധീഷ് നന്ദിയും പറഞ്ഞു.

Kozhikode
English summary
Kozhikode Local News about media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X