കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി വ്യാപാരി പിടിയില്‍: സംഭവം കോഴിക്കോട്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നാലു ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി വ്യാപാരി പൊലീസ് പിടിയില്‍. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വില്പനയ്ക്കായി കൊണ്ടുവന്ന 80 കിലോനിരോധിത പുകയില ഉല്പങ്ങളുമായി മലപ്പുറം ചെമ്മാട് കാലിക്കണ്ടിയില്‍ കോഴിപറമ്പത്ത് കുഞ്ഞമ്മദ് മകന്‍ സലിമിനെയാണ് 40) ഗുജറാത്തി സ്‌കൂളിന് അടുത്ത് വെച്ച് പോലീസ് പിടികൂടിയത്. പിടിച്ചെടുത്ത 8000 ല്‍ പരം പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള്‍ക്ക് നാല് ലക്ഷത്തോളം രൂപ വില വരും.

സിറ്റി പോലീസ് മേധാവി കാളി രാജ് മഹേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നഗരത്തിലെ വിവിധ വിദ്യഭ്യാസസ്ഥാപനങ്ങളിലെ സമീപത്തെ കടകള്‍ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ഫോഴ്‌സ് ഇത്തരം പുകയില നിരോധിത ഉല്പങ്ങള്‍ വില്‍ക്കുന്നവരെ കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പലരില്‍ നിന്നും സലീമിന്റെ കടയില്‍ നിന്നാണ് നഗരപരിധിയിലെ കടകളില്‍ നിരോധിത പുകയില ഉല്പന്നങ്ങള്‍ എത്തിച്ച് നല്‍കുന്നതെന്ന പൊലീസിന് വ്യക്തമായി. ഗുജറാത്തി് സ്‌കൂളിന് സമീപത്തുള്ള ഇയാളുടെ രഹസ്യ ഗോഡൗണ്‍ കണ്ടെത്തിയ ശേഷം ശനിയാഴ്ച പകല്‍ ടൗണ്‍ പോലീസും കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നു.

arrested-0


കോഴിക്കോട് വലിയങ്ങാടിയില്‍ കോഹിനൂര്‍ ട്രേഡേഴ്‌സ് എന്ന മൊത്ത പലചരക്ക് വ്യാപാരക്കച്ചവടം നടത്തി വരുന്ന ഇയാള്‍ കുറച്ചു കാലമായി നിരോധിത പുകയില ഉല്‍പ്പങ്ങളായ ഹന്‍സ്, കൂള്‍ലിപ്പ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ജില്ലയിലെ പല വ്യാപാരികള്‍ക്കും വിപണനം ചെയ്യുന്നു. വലിയങ്ങാടിയിലെ തന്റെ സ്ഥാപനമായ കോഹിനൂര്‍ ട്രേഡേഴ്‌സില്‍ നിന്നും അകലെ ഗുജറാത്തി സ്‌കൂളിന് സമീപത്തുള്ള ബില്‍ഡിംഗിലെ ഗോഡൗണിലാണ് ഇയാള്‍ വന്‍തോതില്‍ ുകയില ഉല്‍പ്പന്നങ്ങള്‍ ഒളിച്ചു സൂക്ഷിച്ചിരുന്നത്. കേരളത്തില്‍ നിയമപരമായി പുകയില ഉല്പങ്ങള്‍ നിരോധിച്ച കാലം മുതല്‍ തന്നെ ഇയാള്‍ നിയമവിരുദ്ധമായി ഈ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നുതായി ടൗണ്‍ സി.ഐ മനോജ് പറഞ്ഞു.

Kozhikode
English summary
Kozhikode Local News merchant arrested with drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X