സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ ആദ്യകാല സാരഥികളിൽ പ്രമുഖനും സിപിഎം നേതാവുമായ മേഴ്സി ബാലൻ മാസ്റ്റർ നിര്യാതനായി
വടകര: സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ ആദ്യകാല
സാരഥികളിൽ പ്രമുഖനും സിപിഎം നേതാവുമായ മേഴ്സി ബാലൻ മാസ്റ്റർ (67) നിര്യാതനായി. മേഴ്സി എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായ ബാലൻ
അസുഖബാധയെ തുടർന്ന് ഇന്നു രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നാൽപത് കൊല്ലം മുമ്പ് വടകര കേന്ദ്രമായി സമാന്തര വിദ്യാഭ്യാസത്തിന്റെ
ചാലക ശക്തിയായി പ്രവർത്തിച്ച ബാലൻ മേഴ്സി ആർട്സ് കോളജ് തുടങ്ങിയാണ്
ഈ രംഗത്ത് ചുവട് വെച്ചത്. സർക്കാർ കോളജുകളിൽ ചേരാൻ കഴിയാതെ പോയ
ആയിരകണക്കിനു വിദ്യാർഥികൾക്ക് പഠനത്തിന് ആശ്രയമായത് മേഴ്സി
കോളജായിരുന്നു. വടകരക്കു പുറമെ നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി,
കോഴിക്കോട് എന്നിവിടങ്ങളിലൊക്കെ മേഴ്സി കോളജ് തുടങ്ങിയ ശേഷം
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും കോളജ് ആരംഭിക്കുകയുണ്ടായി.

മേഴ്സി കോളജ് പ്രിൻസിപ്പൽ പദവിയോടൊപ്പം സിപിഎമ്മിലും
അനുബന്ധ സംഘടനകളിലും സജീവമായി. പാരലൽ കോളജസ്
അസോസിയേഷൻ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, മാർക്സിയൻ പഠനകേന്ദ്രം ഡയരക്ടർ,
സിപിഎം വില്യാപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
സിപിഎം വർഗബഹുജന സംഘടനകളുടെ ജില്ലാ നേതൃത്വത്തിലുണ്ടായിരുന്നു.
അസോസിയേഷൻ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, മാർക്സിയൻ പഠനകേന്ദ്രം ഡയരക്ടർ,
സിപിഎം വില്യാപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
സിപിഎം വർഗബഹുജന സംഘടനകളുടെ ജില്ലാ നേതൃത്വത്തിലുണ്ടായിരുന്നു. മയ്യന്നൂരിലെ ദീപ്തിയിൽ പരേതനായ കൊല്ലന്റവിട കണ്ണന്റെയും നാണിയുടെയും മകനാണ്.

ഭാര്യ: രമ. (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മേഴ്സി എഡ്യൂക്കേഷൻ
ഇൻസ്റ്റിറ്റ്യൂട്ട്). സഹോദരങ്ങൾ: ജാനു, ചന്ദ്രൻ, രാഘവൻ, ലീല. വൈകുന്നേരം മൂന്നു മുതൽ അഞ്ചു വരെ വടകര ടൗൺഹാളിൽ പൊതുദർശനത്തിനു വെക്കുന്ന മൃതദേഹം പിന്നീട് മയ്യന്നൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.












Click it and Unblock the Notifications