കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കയാക്കില്‍ മുന്നേറ്റത്തിന് കേരളം: അന്താരാഷ്ട്ര നിലവാരത്തില്‍ കേന്ദ്രമൊരുക്കുമെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സ്ഥലം ഉറപ്പായാല്‍ കയാക്കിങ് മത്സരം സംഘടിപ്പിക്കാനാവശ്യമായ അന്താരാഷ്ട്ര തലത്തിലുള്ള സെന്റര്‍ ഒരുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സമാപന സമ്മേളനവും സമ്മാനദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഈ വര്‍ഷത്തെ മത്സരത്തോട്കൂടി മലബാര്‍ റിവര്‍ ഫെസ്റ്റിവലും ലോക വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ലോക കായിക ഭൂപടത്തില്‍ രേഖപ്പടുത്തപ്പെട്ടുകഴിഞ്ഞു. അന്തര്‍ദേശീയ തലത്തിലേക്ക് ഫെസ്റ്റിവല്‍ വളരുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. അതിന് നമ്മുടെ റോഡുകളും യാത്രാ സൗകര്യങ്ങളും മെച്ചപ്പെടുത്തണം, പുഴകളുടെ ഇരു കരകളും നവീകരിക്കണം. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

kayakking-

ഉച്ചക്ക് ശേഷം ഫെസ്റ്റിവലില്‍ പങ്കെടുത്ത താരങ്ങള്‍ മുഴുവന്‍ പങ്കെടുത്ത ഫണ്‍ റെയ്‌സും നടന്നു. അടുത്ത വര്‍ഷത്തെ ഫെസ്റ്റിവലും ചാമ്പ്യന്‍ഷിപ്പും ജൂലൈ 17 മുതല്‍ 21 വരെ ഇതേ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

പുല്ലൂരാംപാറ ഇലന്തുകടവില്‍ നടന്ന സമാപന സമ്മേളനവും താരങ്ങള്‍ക്കുള്ള സമ്മാനദാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് വിശിഷ്്ടാതിഥിയായി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ജില്ലാ കലക്ടര്‍ യു വി ജോസ്, മദ്രാസ് ഫണ്‍ ടൂള്‍സ് മാനേജര്‍ മണിക് തനേജ, കോ-ഓര്‍ഡിനേറ്റര്‍ ജാക്കപ്പോ നെരൂദ എന്നിവര്‍ സംസാരിച്ചു.

Kozhikode
English summary
Kozhikode Local News minister about kayakking centre in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X