കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളിലൂടെ നഷ്ട്ടപ്പെട്ട കാർഷിക സംസ്‌കൃതി വീണ്ടെടുത്തു:മന്ത്രി രാമകൃഷ്ണൻ

  • By Desk
Google Oneindia Malayalam News

വടകര: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളിലൂടെ നഷ്ട്ടപ്പെട്ട കാർഷിക സംസ്‌കൃതി വീണ്ടെടുക്കാൻ കഴിഞ്ഞതായി തൊഴിൽ എക്സ്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു.നടക്കുതാഴ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മണിയൂർ കുന്നത്തുകരയിൽ ഹൈടെക് ഓർഗാനിക് ഫാമിൽ ആരംഭിച്ച"ഞാറ്റുവേല"വിപണന പ്രദർശന മേള ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പച്ചക്കറി ഉൾപ്പെടെയുള്ളവയുടെ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനും,നെല്ലുല്പാദനത്തിൽ നമുക്കുണ്ടായിരുന്ന മേൽക്കൈ വീണ്ടെടുക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.ഭക്ഷ്യ വസ്തുക്കളിലെ മായവും മാരകമായ കീടനാശിനികളുടെ സാന്നിധ്യവും മലിനീകരണവും സൃഷ്ട്ടിക്കുന്ന വൻ വിപത്തുകളെയാണ് നാം അഭിമുഖീകരിക്കുന്നതെന്നും ഇതോടൊപ്പം മൽസ്യ കൃഷിയും വ്യാപിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

news

ചടങ്ങിൽ മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജയപ്രഭ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ആനന്ദവല്ലി,ഗ്രാമ പഞ്ചായത്ത് അംഗം കെ.പി.കുഞ്ഞിരാമൻ,കൃഷി ഓഫീസർ പി.രേണു,വെറ്ററിനറി സർജൻ ഡോ:പ്രമോദ്,കെ.ടി.കെ.സുരേഷ്ബാബു,ഇ.അരവിന്ദാക്ഷൻ,ടി.എം.ഷൈജു എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
Kozhikode Local News; Minister ramakrishnan talk about governments various projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X