കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ സ്‌കൂളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കണം: മന്ത്രി ടിപി രാമകൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

വടകര: സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പ്രവേശനം നേടിയത്. ഇത് പൊതുവിദ്യാലയങ്ങളോട് ജനങ്ങള്‍ക്കുണ്ടായിരുന്ന കാഴ്ചപ്പാടില്‍ വന്ന വലിയ മാറ്റമാണെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.എല്ലാ സര്‍ക്കാര്‍ സ്‌കൂളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാല്‍ വിജയശതമാനത്തില്‍ വലിയ കുതിപ്പാണ് ഉണ്ടാവുക.

കേരളത്തിന് അഭിമാനിക്കാവുന്ന തരത്തില്‍ പൊതുവിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാനമുണ്ട് എന്നാല്‍ നിലവാരത്തില്‍ ഒന്നാം സ്ഥാനത്തല്ല. ഇത് പരിഹരിക്കാവുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. ലോകത്തിലെ ഏത് വിദ്യാലയത്തോടും കിടപിടിക്കുന്ന വിധത്തില്‍ നമ്മുടെ പൊതുവിദ്യാലയവും മാറുകയാണ്.98 ശതമാനം മാര്‍ക്ക് നേടിയാലും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ എത്താനാവാത്ത അവസ്ഥയാണ് നിലവിലുളളത്.

TP Ramakrishnan

വടകര നഗരസഭ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. വടകര നഗരസഭ വിദ്യാഭ്യാസസമിതി സ്‌പെയ്‌സ് ആഭിമുഖ്യത്തില്‍ ഉന്നതവിജയികള്‍ക്ക് ടൗണ്‍ഹാളില്‍ നല്കിയ അനുമോദനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ വൃക്ഷതൈകളും നൽകി.

വടകര നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരന്‍ സ്വാഗതം പറഞ്ഞു. എം.എല്‍.എ.സി.കെ നാണു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ഗോപാലന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിരമിച്ച ഡയറ്റ് ഫാക്കല്‍റ്റി രാജന്‍ ചെറുവാട്ടിന്മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉപഹാരം നല്കി. ഒന്നാം ക്ലാസ്സ് അധ്യാപകര്‍ക്കുളള ഡയറി വിതരണം ഡി.ഇ.ഒ., കെ.മനോജ് കുമാര്‍ നല്കി.

വൈസ് ചെയര്‍പേഴ്‌സണ്‍ പി.ഗീത വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.അരവിന്ദാക്ഷന്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സഫിയ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഗിരീഷ് , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി റീന ജയരാജ് , വാര്‍ഡ് കൗണ്‍സിലര്‍ എ. പ്രേമകുമാരി , ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.ആര്‍.അജിത്ത് കുമാര്‍ എ.ഇ.ഒ വേണുഗോപാലന്‍, ബി.പി.ഒ വടകര വിവിധ രാഷ്ട്രീയകക്ഷിനേതാക്കളും പങ്കെടുത്തു

Kozhikode
English summary
Kozhikode Local News about TP Ramakrishnan's comments about schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X