കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എഴുത്തു ലോട്ടറികള്‍ക്കും ഒറ്റ ലോട്ടറികള്‍ക്കുമെതിരെ കര്‍ശന നടപടി: മന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എഴുത്തു ലോട്ടറികള്‍ക്കും ഒറ്റ ലോട്ടറികള്‍ക്കുമെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. കേന്ദ്ര നിയമത്തിന്റെ പഴുത് ഉപയോഗിച്ച് സംസ്ഥാനത്ത് കടന്നു കയറാനുളള അന്യ സംസ്ഥാന ലോട്ടറികളുടെ ശ്രമം തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാളില്‍ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ജില്ലാതല ട്രൈസ്‌കൂട്ടര്‍ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡാണ് ജില്ലാതല സ്‌കൂട്ടര്‍ വിതരണം സംഘടിപ്പിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഭിന്നശേഷിക്കാരായ 18 പേര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. വ്യാജ ലോട്ടറി തടയുന്നതിനായി എല്ലാ ടിക്കറ്റുകളിലും അഞ്ച് തരം സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

TP Ramakrishnan

അന്യ സംസ്ഥാന ചൂതാട്ട ലോട്ടറികള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയും സംസ്ഥാനത്തിന്റെ വരുമാനം തട്ടിയെടുക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഭാഗ്യക്കുറി നടത്തിപ്പില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി. എല്ലാ ടിക്കറ്റുകളുടെയും വില 30 രൂപയായി ഏകീകരിച്ചു.

ഭാഗ്യക്കുറിയില്‍ നിന്നുളള വിറ്റുവരവ് പതിനായിരം കോടിയിലേക്ക് എത്തുകയാണ്. ക്ഷേമനിധി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും നടപടി എടുക്കുന്നുണ്ട്. 13,000 ത്തോളം പേര്‍ ക്ഷേമനിധിയില്‍ പുതുതായി അംഗത്വം എടുത്തതായാണ് കണക്ക്. ക്ഷേമനിധി അംഗങ്ങള്‍ക്ക് 2 ജോടി യൂണിഫോം ഭിന്നശേഷിക്കാരായ അംഗങ്ങള്‍ക്ക് മുച്ചക്രവാഹനം തുടങ്ങി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വിവാഹ ധനസഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നടപടി എടുത്തു.

എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും സാമൂഹ്യ സുരക്ഷ നിലവിലുളള ഏക സംസ്ഥാനമാണ് കേരളം. തൊഴിലും തൊഴിലവകാശങ്ങളും സംരക്ഷിച്ച് ബദല്‍ നയങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. തൊഴില്‍ സൗഹൃദ, നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ക്ഷേമനിധി ബോര്‍ഡുകള്‍ മുഖേനയുളള എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളും ക്ഷേമനിധി ആനുകൂല്യങ്ങളും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. തൊഴില്‍ വകുപ്പിന് കീഴിലുളള ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിനും ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലയില്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിധം ക്ഷേമ പദ്ധതികള്‍ പരിഷ്‌കരിക്കുന്നതും പരിഗണിച്ചു വരികയാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡെപ്യൂട്ി മേയര്‍ മീരാ ദര്‍ശക് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ എം.ഡി കെ മൊയ്തീന്‍കുട്ടി, അംഗം ഗിരീഷ് കീര്‍ത്തി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, പി.ആര്‍ സോമന്‍, ജോയ് പ്രസാദ് പുലിക്കല്‍, കെ.കെ പ്രേമന്‍, പി.കെ നാസര്‍, കെ ഉണ്ണികൃഷ്ണന്‍, വിനയകൃഷ്ണന്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ എം. രാജ്കപൂര്‍ എന്നിവര്‍ സംസാരിച്ചു.

Kozhikode
English summary
Kozhikode Local News: TP Ramakrishnan's comment about lottery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X