കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിഞ്ജാനത്തിന്റെ ആധിക്യം വിദ്യാര്‍ത്ഥികളെ പ്രയാസത്തിലാക്കുന്ന കൗതുകകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന്‍: ഡോ എം.കെ മുനീര്‍

  • By Desk
Google Oneindia Malayalam News

വടകര: ശാസ്ത്ര രംഗത്ത് കൈവരിച്ച പുരോഗതിയാണ് വിദ്യഭ്യാസ വിപ്ലവത്തിന് കാരണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍. പുസ്തകങ്ങള്‍ക്ക് വേണ്ടി ലൈബ്രറികള്‍ കയറിയറിങ്ങിയ കാലം ഏറെ മാറി കഴിഞ്ഞു. ഇന്റർനെറ്റ് ശൃംഘല വഴിയുള്ള വിഞ്ജാന വൈപുല്യത്തിന്റെ കാലമാണിത്.

വിഞ്ജാനത്തിന്റെ ആധിക്യം വിദ്യാര്‍ത്ഥികളെ പ്രയാസത്തിലാക്കുന്ന കൗതുകകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഡോ എം.കെ മുനീര്‍ പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ വിദ്യഭ്യാസ പദ്ധതിയായ ബില്‍ഡ് യുവര്‍ ഡ്രീംസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എം.കെ മുനീര്‍.വിദ്യഭ്യാസ രംഗത്തെ അവസരങ്ങള്‍ ഗ്രാമ പ്രദേശത്തെ കുട്ടികള്‍ക്ക് കിട്ടാതെ പോകുന്ന സാഹചര്യത്തിനും വലിയ മാറ്റം വന്നിട്ടുണ്ട്.

MK Muneer

സാങ്കേതിക വിദ്യയുടെ വ്യാപനം തന്നെയാണ് ഇതിനും കാരണം. അയല്‍പക്കത്തെ വിദ്യാര്‍ത്ഥിയോടാണ് ഒരു പതിറ്റാണ്ട് മുമ്പ് മലയാളി കുട്ടി മത്സരിച്ചിരുന്നത്. എന്നാല്‍ ഇന്ന് കാലിഫോര്‍ണിയയിലും ന്യൂയോര്‍ക്കിലും ഉള്ള വിദ്യാര്‍ത്ഥികളോടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ മത്സരിക്കുന്നത്. അനന്തമായ സാധ്യതകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ തുറന്നു കിടക്കുന്നത്. ഇന്റര്‍നെറ്റിന്റെ നന്മകളെ ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ വിജ്ഞാനം ആര്‍ജ്ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകര കൃഷ്ണകൃപാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കഥാകൃത്ത് പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്ലസ്ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയവരെയും അനുമോദിച്ചു.പരിപാടിയില്‍ 1141 വിദ്യാര്‍ത്ഥികള്‍ക്ക് മൊമെന്റോയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കരിയര്‍ വിദഗ്ധന്‍ ഡോ പി. ആര്‍ വെങ്കിട്ടരാമന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി.

വി.എം ചന്ദ്രന്‍, അഡ്വ പ്രമോദ് കക്കട്ടില്‍, പി അമ്മത് മാസ്റ്റര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, അഹമ്മദ് പുന്നക്കല്‍, പി.എം അബൂബക്കര്‍ മാസ്റ്റര്‍, മരക്കേട്ടേരി ദാമോദരന്‍, വടയക്കണ്ടി നാരായണന്‍, പി.പി വിശ്വനാഥന്‍ മാസ്റ്റര്‍, ഹാരിസ് മുറിച്ചാണ്ടി, എഫ്.എം മുനീര്‍, ബവിത്ത് മലോല്‍, ശ്രീജേഷ് ഊരത്ത്, റഷാദ് വി.എം, സഫീര്‍ മണിയൂര്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, കെ.കെ അബ്ദുല്‍ ബാസിത്ത് എന്നിവർ പ്രസംഗിച്ചു. ബില്‍ഡ് യുവര്‍ ഡ്രീംസ് വിദ്യഭ്യാസ പ്രോത്സാഹന പരിപാടിയില്‍ ഡോ എം.കെ മുനീര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

Kozhikode
English summary
Kozhikode Local News about MK Muneer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X