കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജ്യത്ത് മതവിശ്വാലം കൂടി, ദൈവവിശ്വാസം കുറഞ്ഞു: എംകെ രാഘവന്‍ എംപി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്ത് ജാതി, മതം തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്‍ ഉപയോഗിച്ച് സംഘടിതമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം.കെ രാഘവന്‍ എം.പി. മതവിശ്വാസം കൂടുകയും ദൈവ വിശ്വാസം കുറയുകയും ചെയ്തതാണ് രാജ്യത്ത് ഇത്തരം സാഹചര്യമുണ്ടാവാനുള്ള കാരണം. മതം സമാധാനവും മതഗ്രന്ഥങ്ങള്‍ സ്‌നേഹത്തിന്റെ ഭാഷയുമാണ് പ്രസരിപ്പിക്കുന്നത്.

എന്നാല്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മതഗ്രന്ഥങ്ങളെ വക്രീകരിക്കാനുമാണ് ചില ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്- എംപി പറഞ്ഞു. എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതധ്രുവീകരണത്തിനെതിരെ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

skssf-janajagratha-sadass

രാജ്യത്ത് ഭരണകൂടം അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. നിയമനിര്‍മാണ സഭയില്‍ പോലും ജനപ്രതിനിധികളെ നിശബ്ദമാക്കി അവകാശം നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. വ്യക്തികള്‍ക്ക് വേണ്ടി മാത്രം നിയമങ്ങളും നിയമനങ്ങളും നിയമഭേദഗതിയും നടത്തുന്നതും ആശങ്കാജനകമാണ്. ഇത്തരം പ്രവണതകള്‍ക്കതിരെയും മതേതര സിദ്ധാന്തങ്ങളെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെയും സംഘടിതമായ മുന്നേറ്റം അനിവാര്യമാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ടി.കെ കുഞ്ഞഹമ്മദ് ഫൈസി, ആഷിഖ് ചെലവൂര്‍, ആദംമുല്‍സി, ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, ജലീല്‍ ദാരിമി നടുവണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുനീര്‍ ദാരിമി അത്തോളി, സലാം ഫറോക്ക്, ജാഫര്‍ ദാരിമി ഇരുന്നലാട്, കുഞ്ഞിമരക്കാര്‍ മലയമ്മ, പി.ടി മുഹമ്മദ് കാതിയോട്, സലാം മലയമ്മ, ഹിള്‌റ് റഹ്മാനി സംസാരിച്ചു.

Kozhikode
English summary
Kozhikode Local News about MK Raghavan MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X