കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറുകിട വൈദ്യുത പദ്ധതികള്‍ വൈകുന്നതില്‍ ചിലര്‍ക്ക് താൽപര്യമുണ്ടെന്ന് മന്ത്രി എംഎം മണി

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: കഴിഞ്ഞ സര്‍ക്കാര്‍ നിര്‍ത്തിവെച്ച മുഴുവന്‍ ചെറുകിട വൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും പദ്ധതികള്‍ വൈകുന്നതില്‍ ചിലര്‍ക്ക് താല്പര്യമുണ്ടെങ്കിലും സര്‍ക്കാര്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിച്ച് ഉല്പാദനം വര്‍ദ്ധിപ്പിക്കുമെന്നും ഇതിലൂടെ കമ്പനിയുടെ നഷ്ടം കുറച്ചുകൊണ്ടുവരുെമന്നും മന്ത്രി എംഎം മണി.

ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഇനിയും നടപ്പാക്കാവുന്നതേയുള്ളൂവെന്നും എതിര്‍പ്പുകള്‍ മാറി പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ ഇനിയുള്ള ഏറ്റവും വലിയ പദ്ധതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയില്‍ ഇലക്ട്രിക്കല്‍ സബ്ബ് ഡിവിഷണല്‍ ഓഫീസും സെക്ഷന്‍ ഓഫീസുകളും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

MM Mani

ലഭ്യമാകുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിമെന്നും 1000 വാട്ടിന്റെ സോളാര്‍ പദ്ധതിക്ക് ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെരുവണ്ണാമൂഴിയില്‍ നിര്‍മ്മാണമാരംഭിച്ച 6 മെഗാവാട്ട് ചെറുകിട ജലവൈദ്യുത പദ്ധതി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വാടക കെട്ടിടത്തില്‍ നിന്നും പേരാമ്പ്ര പയ്യോളി റോഡില്‍ 33 കെവി സബ്ബ്‌സ്‌റ്റേഷന്‍ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനമാരംഭിച്ച ഓഫീസുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം സുരഭി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചീഫ് എഞ്ചിനിയര്‍ ട്രാന്‍സ്മിഷന്‍ പി. പ്രസന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. റീന, എന്‍. പത്മജ, ഷീജ ശശി, കെ.പി. അസ്സന്‍കുട്ടി, പി.എം. കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സുജാത മനക്കല്‍, എ.കെ. ബാലന്‍, ഗ്രാമപഞ്ചായത്തംഗം ആര്‍.കെ. രജീഷ് കുമാര്‍, എം. കുഞ്ഞമ്മദ്, എന്‍.പി. ബാബു, രാജന്‍ മരുതേരി, എ.കെ. ചന്ദ്രന്‍, ആവള ഹമീദ്, കിഴക്കയില്‍ ബാലന്‍, ഒ.ടി. ബഷീര്‍, കെ. സജീവന്‍, സുരേഷ് ബാബു കൈലാസ്, വി.കെ. ഭാസ്‌ക്കരന്‍, കെ.കെ. രാധാകൃഷ്ണന്‍, എസ്. പരമേശ്വരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Kozhikode
English summary
Kozhikode Local News about MM Mani's comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X