കാലവർഷക്കെടുതി: വടകര താലൂക്കിൽ മുപ്പതു ലക്ഷം രൂപ നഷ്ട്ട പരിഹാരം നൽകും, വേനല്‍ മഴക്കെടുതിക്കും!!
വടകര: വേനൽ മഴയിലും,കാലവർഷ കെടുതിയിലും വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ നാശനഷ്ട്ടമുണ്ടായവർക്ക് നഷ്ടപരിഹാരത്തുക എത്രയും പെട്ടെന്ന് നൽകും.നഷ്ടപരിഹാരം നൽകാനായി 30 ലക്ഷം രൂപ അനുവദിച്ചു കിട്ടി. വേനൽ മഴയിലുണ്ടായ പ്രകൃതി ദുരന്തത്തിൽ 390ഓളം പേർക്കും, കാലവർഷ കെടുതിയിൽ നഷ്ട്ടം സംഭവിച്ച 140 പേർക്കുമാണ് ഇപ്പോൾ തുക അനുവദിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് മുകളിലുള്ള ടെക്‌നിക്കൽ ഉദ്യോഗസ്ഥരാണ് നാശനഷ്ടത്തിന്റെ കണക്കെടുത്ത് റവന്യൂ വകുപ്പിന് കൈമാറുന്നത്.ഇത് കാരണം നഷ്ട്ട പരിഹാര തുക വൈകാൻ ഇടയാക്കുന്നതായും പരാതി ഉയർന്നിരിക്കയാണ്.

കാലവർഷക്കെടുതിയിൽ താലൂക്കിൽ മൊത്തം ഇരുപതോളം വീടുകളാണ് തകർന്നത്.കടൽക്ഷോഭം രൂക്ഷമായ തീരദേശ മേഖലയിലെ കുരിയാടി മുകച്ചേരി,കൊയിലാണ്ടിവളപ്പ്,ആവിക്കൽ എന്നിവിടങ്ങളിൽ ഭീഷണി നേരിടുന്ന ആറു കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചതായി റവന്യൂ വകുപ്പ് അധികൃതർ വ്യക്തമാക്കി.












Click it and Unblock the Notifications