കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈസൻസില്ലാതെ ബൈക്കിൽ കറങ്ങുന്നവർ വിദ്യാർത്ഥികൾ സൂക്ഷിച്ചോ; വരുന്നത് മുട്ടൻ പണി!

  • By Desk
Google Oneindia Malayalam News

വടകര: ലൈസൻസും,അനുബന്ധ രേഖകളുമില്ലാതെ ബൈക്കിൽ കറങ്ങുന്ന വിദ്യാർത്ഥികളെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ശക്തമാക്കി. വ്യാഴാഴ്ച മുയിപ്പോത്ത് ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ 25 ഓളം വിദ്യാർത്ഥികളെ പിടികൂടി.സലഫി കോളജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായവരിൽ മുഴുവനും.

പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികളാണ് ഇവരിൽ ഏറെയും. പിടികൂടിയ വിദ്യാർത്ഥികളേയും കൊണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കോളേജിലെത്തി പ്രിൻസിപ്പാൾ,കോളേജ് ഡയറക്റ്റർ,അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ മുന്നിൽ ഹാജരാക്കി.രേഖകളില്ലാതെ വാഹനം ഓടിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ബോധവൽക്കരണം നടത്തി.

Motor Vehicle departmrnt

അടുത്ത ദിവസം തന്നെ പി.ടി.എ മീറ്റിങ്ങ് വിളിച്ചു ചേർത്ത് തുടർ നടപടി സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ ഉറപ്പ് നൽകിയതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇതോടൊപ്പം ഇന്ന്(വെള്ളി)പിടിയിലായ വിദ്യാർഥികളോട് മാതാ പിതാക്കളോടൊപ്പം വടകര ആർ.ടി.ഒ മുൻപാകെ ഹാജരാകാനും നോട്ടീസ് നൽകി.


Kozhikode
English summary
Kozhikode Local News about Motor Vehicle Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X