കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പള്ളി രാമചന്ദ്രൻ എംപി 2018-19 വർഷത്തിൽ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ചിലവഴിച്ചത് 57 ലക്ഷം!!

  • By Desk
Google Oneindia Malayalam News

വടകര : വടകര നിയമസഭാമണ്ഡലത്തില്‍ 2018-19 വര്‍ഷത്തില്‍ ഒരുകോടി 57 ലക്ഷം രൂപ പ്രാദേശികവികസന ഫണ്ടില്‍ നിന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി അറിയിച്ചു.

Mullappally Ramachandran

നാദാപുരം റോഡ് റെയില്‍വേസ്റ്റേഷന്‍ നവീകരണത്തിന് 50 ലക്ഷം, വാഴയില്‍താഴ - കരിങ്കല്‍പാലം റോഡ് 4 ലക്ഷം, ചോമ്പാല മഹാത്മ വായനശാല കെട്ടിട നിര്‍മ്മാണത്തിന് 8 ലക്ഷം, കറപ്പക്കുന്ന ജലവിതരണ പദ്ധതി 5 ലക്ഷം, കൊല്ലന്‍കണ്ടിമുക്ക് - പടിഞ്ഞാറെകണ്ടി റോഡ് 5 ലക്ഷം, കനാല്‍മുക്ക് - സ്‌നേഹപാത റോഡിന് 5 ലക്ഷം, മുട്ടുങ്ങല്‍ വി.ഡി.എല്‍.പി സ്‌കൂള്‍ സ്മാര്‍ട്ക്ലാസ് റൂം നിര്‍മ്മാണത്തിന് 5 ലക്ഷം, പുരോഗമന വായനശാല കെട്ടിടത്തിന് 6 ലക്ഷം, നടിച്ചാല്‍ അംഗന്‍വാടി - മാളിയേക്കല്‍ മുക്ക് റോഡിന് 6 ലക്ഷം, ഊടുകണ്ടത്തില്‍ താഴകുനി ഫുട്പാത്ത് നിര്‍മ്മാണത്തിന് 4 ലക്ഷം, കുറ്റിപ്പുനത്തില്‍ റോഡിന് 5 ലക്ഷം, എസ്.പി.എച്ച് വിലാസം ജെ.ബി സ്‌കൂള്‍ കമ്പ്യൂട്ടറിന് 90,000 രൂപ, ചോമ്പാല നോര്‍ത്ത് എല്‍.പി.സ്‌കൂളില്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി 60,000 രൂപ- , അത്താണിക്കല്‍ ചെറുമീത്തല്‍ റോഡിന് 5 ലക്ഷം, വാണിയത്ത്മുക്ക് - പുഴക്കല്‍ പറമ്പ് റോഡിന് 5 ലക്ഷം, പള്ളിത്താഴ റോഡിന് 5 ലക്ഷം, പോതിയില്‍ ഭഗവതിക്ഷേത്രം - നാവാംകുളം റോഡിന് 3.5 ലക്ഷം, കണ്ണിയത്ത്താഴ - മാരാംവീട്ടില്‍ റോഡിന് 5 ലക്ഷം, അഴിയൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി 60,000 രൂപ, ചോമ്പാല ബി.ഇ.എം യു.പി സ്‌കൂളിന് 90,000 രൂപ-, പുതിയോട്ടില്‍മുക്ക് - ചാത്തോത്ത്മുക്ക് റോഡിന് 4 ലക്ഷം, കണ്ടിയില്‍ ബി.ക്ലാസ് റോഡിന് 3.5 ലക്ഷം, അഴിയൂര്‍ പഞ്ചായത്ത് ഫുട്പാത്ത് നിര്‍മ്മാണത്തിന് 5 ലക്ഷം, കുനിയില്‍ ഒതയോത്ത് റോഡിന് 5 ലക്ഷം, വെള്ളികുളങ്ങര എല്‍.പി.സ്‌കൂളില്‍ കമ്പ്യൂട്ടര്‍ വാങ്ങിക്കുന്നതിന് 30,000 രൂപ എന്നിങ്ങനെയാണ് വടകര അസംബ്ലി നിയോജകമണ്ഡലത്തിലേക്ക് തുക ഉള്‍പ്പെടുത്തിയിരുക്കുന്നത്. ജില്ലാകലക്ടറുടെ ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് എം.പിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.


Kozhikode
English summary
Wayanad Local News about MP Mullappally Ramachadran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X