സിഎച്ച് മുഹമ്മദ് കോയയുടെ സൂക്ഷ്മത സമുദായ - രാഷ്ട്രീയ നേതാക്കൾക്ക് മാതൃക: നജീബ് കാന്തപുരം
നാദാപുരം : സ്വന്തം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി പോരാടുമ്പോഴും സമൂഹത്തിൽ വർഗിയ ധ്രുവികരണം ഉണ്ടാകാതിരിക്കാൻ സി എച്ച്മുഹമ്മദ് കോയ കാണിച്ച സൂക്ഷ്മത സമുദായ - രാഷ്ട്രീയ നേതാക്കൾക്ക് എക്കാലത്തും മാതൃക യാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം പറഞ്ഞു .
യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി കല്ലാച്ചിയിൽ സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് കെ എം സമീർ അധ്യക്ഷത വഹിച്ചു .. പ്രളയ ദുരിത ബാധിത പ്രദേശങ്ങളിൽ സേവനം ചെയ്ത മണ്ഡലത്തിലെ വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് ചടങ്ങിൽ ഉപഹാരം നൽകി .

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ , യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി , മണ്ഡലം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി , ജനറൽ സെക്രട്ടറി എൻ കെ മൂസ മാസ്റ്റർ , മണ്ടോടി ബഷീർ , ടി എം വി ഹമീദ് , കെ വി അർഷാദ് , ഇ കുഞ്ഞബ്ദുല്ല മാസ്റ്റർ എന്നിവർ പ്രസംഗിച്ചു . മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് സി എച്ച് അനുസ്മരണ ഗാനം ആലപിച്ചു . ജനറൽ സെക്രട്ടറി സി കെ നാസർ സ്വാഗതവും ട്രഷറർ ഹാരിസ് കൊത്തിക്കുടി നന്ദിയും പറഞ്ഞു .












Click it and Unblock the Notifications