• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബാലുശേരി നമ്പികളവും ടൂറിസം മാപ്പില്‍: കോഴിക്കോട്ട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വര്‍ധിക്കുന്നു

  • By desk
cmsvideo
    ബാലുശേരി നമ്പിക്കുളവും ടൂറിസം മാപ്പില്‍ | Oneindia Malayalam

    ബാലുശേരി: പ്രകൃതി മനോഹാരിതകൊണ്ട് ശ്രദ്ധേയമായ നമ്പികുളത്ത്‌ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വിനോദസഞ്ചാര മേഖലയൊരുങ്ങുന്നു. മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്. കണ്ണൂര്‍ ധര്‍മ്മടം തുരുത്ത് മുതല്‍ കോഴിക്കോട് ടൗണ്‍ വരെയുള്ള ഭാഗങ്ങള്‍ മലമുകളില്‍ നിന്ന് കാണാനാവുമെന്നതാണ് പ്രദേശത്തിന്റെ പ്രധാന ആകര്‍ഷണം. നമ്പിക്കുളത്തെ മലമുകളില്‍ ദിനേന നിരവധി സഞ്ചാരികളാണ് എത്തിചേരുന്നത്.

    പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ട്രെക്കിംഗിന് പ്രാധാന്യം നല്‍കുന്ന കേന്ദ്രം സാഹസിക വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. സഞ്ചാരികള്‍ക്ക് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് 1.5 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും പദ്ധതിയുടെ പ്രവൃത്തി ചെയ്യുന്നതിന് കോഴിക്കോട് ഡി.ടി.പി.സി.മുഖേന ഇലക്ട്രിക്കല്‍ & അലൈഡ് എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡ് എന്ന ഏജന്‍സിയെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ ഇരിപ്പിടങ്ങള്‍, കൈവരികള്‍, വിശ്രമസ്ഥലം, നടപ്പാത, വാച്ച്ടവര്‍, പാര്‍ക്കിംഗ് ഏരിയ, ടിക്കറ്റ് കൌണ്ടര്‍, ഫുഡ് കിയോസ്‌ക് എന്നിവയാണ് സ്ഥാപിക്കുക.

    പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വിനോദസഞ്ചാര വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാറ്റുള്ളമല നിര്‍മ്മല യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.

    Kozhikode

    English summary
    Kozhikode Local News nambikulam into tourism map.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more