പ്രകൃതി ദുരന്തങ്ങള്‍ ക്വാറികളുടെ മേല്‍ കെട്ടിവെക്കുന്നവര്‍ അശാസ്ത്രീയത പ്രചരിപ്പിക്കുന്നു: അസോസിയേഷന്
കോഴിക്കോട്: സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പേരില്‍ ക്വാറികള്‍ക്കെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതവും അശാസ്ത്രീയവുമാണെന്ന് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്. ഇത് വന്‍കിട ക്രഷര്‍-ക്വാറി മുതലാളിമാരെ സംരക്ഷിക്കാന്‍ മാത്രമാണെന്നും അവര്‍ ആരോപിച്ചു.
കോഴിക്കോട്-മലപ്പുറം ജില്ലകളില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു. ഇതിന്റെ ശാസ്ത്രീയവും അടിസ്ഥാനപരവുമായ കാരണങ്ങള്‍ കണ്ടെത്തുന്നതിനു പകരം സാമ്പത്തിക താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം കപടപരിസ്ഥിതിവാദികള്‍ ക്വാറികള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ്.

സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തോ പരിസരത്തുപോലുമോ ഒറ്റ ക്വാറിയും പ്രവര്‍ത്തിക്കുന്നില്ല. നിയമപരമായി പ്രവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം വന്‍കിടക്കാരെ സഹായിക്കാന്‍ മാത്രമാണ്. 50ഉം 100ഉം ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ ഇവര്‍ മൗനം പാലിക്കുന്നു. പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയതിനു ശേഷവും സംസ്ഥാനത്ത് 200ഓളം വന്‍കിട ക്വാറികള്‍ കോടതി നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിക്കുന്നു.
ഇവര്‍ക്കെതിരെ ഒരക്ഷരം പോലും ഉരിയാടാത്തവരാണ് ചെറുകിട ക്വാറികള്‍ക്കെതിരെ തിരിയുന്നത്. ഉരുള്‍പൊട്ടലും വരള്‍ച്ചയും ക്വാറിക്കാരുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുന്നവര്‍ ശാസ്ത്രവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നും അവശേഷിക്കുന്ന ചെറുകിട ക്വാറികള്‍കൂടി പൂട്ടിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും അസോസിയേഷന് ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ബാബു, ട്രഷറര്‍ എ.കെ ഡേവിസണ്‍, വൈസ് പ്രസിഡന്റ് കെ.സി കൃഷ്ണന് മാസ്റ്റര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
-
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം












Click it and Unblock the Notifications