കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രകൃതി ദുരന്തങ്ങള്‍ ക്വാറികളുടെ മേല്‍ കെട്ടിവെക്കുന്നവര്‍ അശാസ്ത്രീയത പ്രചരിപ്പിക്കുന്നു: അസോസിയേഷന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ പേരില്‍ ക്വാറികള്‍ക്കെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതവും അശാസ്ത്രീയവുമാണെന്ന് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍. ഇത് വന്‍കിട ക്രഷര്‍-ക്വാറി മുതലാളിമാരെ സംരക്ഷിക്കാന്‍ മാത്രമാണെന്നും അവര്‍ ആരോപിച്ചു.

കോഴിക്കോട്-മലപ്പുറം ജില്ലകളില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു. ഇതിന്റെ ശാസ്ത്രീയവും അടിസ്ഥാനപരവുമായ കാരണങ്ങള്‍ കണ്ടെത്തുന്നതിനു പകരം സാമ്പത്തിക താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം കപടപരിസ്ഥിതിവാദികള്‍ ക്വാറികള്‍ക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണ്.

natural calamity

സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തോ പരിസരത്തുപോലുമോ ഒറ്റ ക്വാറിയും പ്രവര്‍ത്തിക്കുന്നില്ല. നിയമപരമായി പ്രവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം വന്‍കിടക്കാരെ സഹായിക്കാന്‍ മാത്രമാണ്. 50ഉം 100ഉം ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ ഇവര്‍ മൗനം പാലിക്കുന്നു. പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയതിനു ശേഷവും സംസ്ഥാനത്ത് 200ഓളം വന്‍കിട ക്വാറികള്‍ കോടതി നിര്‍ദേശം മറികടന്ന് പ്രവര്‍ത്തിക്കുന്നു.

ഇവര്‍ക്കെതിരെ ഒരക്ഷരം പോലും ഉരിയാടാത്തവരാണ് ചെറുകിട ക്വാറികള്‍ക്കെതിരെ തിരിയുന്നത്. ഉരുള്‍പൊട്ടലും വരള്‍ച്ചയും ക്വാറിക്കാരുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുന്നവര്‍ ശാസ്ത്രവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നതെന്നും അവശേഷിക്കുന്ന ചെറുകിട ക്വാറികള്‍കൂടി പൂട്ടിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും അസോസിയേഷന്‍ ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ബാബു, ട്രഷറര്‍ എ.കെ ഡേവിസണ്‍, വൈസ് പ്രസിഡന്റ് കെ.സി കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News about natural calamity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X