കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവന്‍ പണയം വെച്ച് നിപ്പയെന്ന കൊലയാളി വൈറസിനെതിരെ പ്രതിരോധം തീര്‍ത്തവര്‍ക്ക് പേരാമ്പ്രയുടെ ആദരം

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: ജീവന്‍ പണയം വെച്ച് നിപയെന്ന കൊലയാളി വൈറസിനെതിരെ പ്രതിരോധം തീര്‍ത്തവര്‍ക്ക് പേരാമ്പ്രയുടെ ആദരം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 275 ഓളം ആളുകളെ ആദരിച്ചത്.

ഹെല്‍ത്ത് ഡയരക്ടര്‍ ഡോ : ആര്‍.എല്‍. സരിത, ഡിഎംഒ ഡോ. ജയശ്രി, ഡോ: അനൂപ് കുമാര്‍, പേരാമ്പ്ര താലൂക്കാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷാമില്‍,ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: ബിജേഷ് ഭാസ്‌ക്കര്‍, പന്നിക്കോട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: കമറുദ്ദീന്‍, ആവള പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: എം. എസ്. ബിനോയ്, പേരാമ്പ്ര ഇ. എം. എസ്. സഹകരണ ആശുപത്രിയിലെ ഡോ: മുഹമ്മദ് അഫ്‌സല്‍ ഉള്‍പ്പെടെ ഉള്ള ആരോഗ്യ പ്രവര്‍ത്തകരെയാണ് അനുമോദിച്ചത്.

Award

രോഗീ പരിചരണത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്കാശുപത്രി നഴ്‌സ് ലിനിയുടെ മക്കളും ഭര്‍ത്താവ് സജീഷും കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സൂപ്പിക്കട വളച്ചുകെട്ടി മുത്തലിബും ചടങ്ങിനെത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞമ്മദ്, എ.കെ. പത്മനാഭന്‍, പി.പി. കൃഷ്ണാനന്ദന്‍, സുജാത മനക്കല്‍, എ.കെ. ബാലന്‍, എന്‍.പി. വിജയന്‍, ഷീജ ശശി, പി.എം. കുഞ്ഞിക്കണ്ണന്‍, എന്‍. പത്മജ, കെ.പി. അസ്സന്‍ കുട്ടി, എന്‍.പി. ബാബു, രാജന്‍ മരുതേരി, എ.കെ. ചന്ദ്രന്‍, സി.പി.എ. അസീസ്, കെ. സജീവന്‍, കെ. വത്സരാജ്, സുരേഷ്ബാബു കൈലാസ്, ഒ.ടി. ബഷീര്‍, വി.കെ. ഭാസ്‌കരന്‍, എം. ക. തറുവയ് ഹാജി, വി.പി. ശശിധരന്‍, എം. കെ. മുരളീധരന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം. റീന സ്വാഗതവും ജിതേഷ് മുതുകാട് നന്ദിയും പറഞ്ഞു

Kozhikode
English summary
Kozhikode local news about Nipah virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X