കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ്പ :ആരോഗ്യമേഖലയിൽ പ്രവർത്തിച്ചവരെ ആദരിച്ചപ്പോൾ സൂപ്പിക്കടയിൽ കടുത്ത പ്രതിഷേധം

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: നിപവൈറസ് ബാധയേറ്റ് മരിച്ച മൂസ മൗലവിയെ ഖബറടക്കുകയും ചങ്ങരോത്ത് പഞ്ചായത്തിലും സൂപ്പിക്കടയിലും ആരോഗ്യ ബോധവത്ക്കരണ, ശുചീകരണ പ്രവർത്തനങ്ങളിൽ ജീവൻ പണയം വെച്ച് പ്രവർത്തിച്ച നാലംഗ സംഘത്തെ ആദരിക്കൽ ചടങ്ങിൽ മന: പൂർവ്വംമറന്നു പോയ ബ്ലോക്ക് പഞ്ചായത്ത് നടപടിയിൽ നാട്ടുകാർക്കിടയിലും മറ്റും സൂപ്പി ക്കടയിൽ കടുത്ത പ്രതിഷേധം.

നിപ വൈറസ്പനി മാരകമാണെന്നറിഞ്ഞിട്ടും പ്രദേശത്തുകാരായ മൊയ്തി, റഷീദ്, അസീസ്, അലി എന്നി ചെറുപ്പക്കാരാണ് ജീവൻ പണയം വെച്ച് മരണപ്പെട്ടവരെ മറവു ചെയ്യാനും ബോധവത്ക്കരണ, ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്ത് വരികയും ചെയ്തത്.

Nipah virus

നാട്ടിലെ ഏതാനും പേരുടെ കുത്തുവാക്കുകളും പരിഹാസവും ഒഴിച്ചു നിർത്തലുകളും ഏറെ സഹിച്ച ഇവരെ ആദരിക്കൽ ചടങ്ങിൽ നിന്ന് മന പൂർവ്വം ഒഴിച്ചു നിർത്തിയതാണെന്ന ഉറച്ച വിശ്വാസത്തിലാണ് നാട്ടുകാർ. നേരത്തെസാബിത്തിനെയും സ്വാലിഹിനേയും ഖബറക്കാൻ ഇവർ മുൻപന്തിയിൽ ഉണ്ടായിരുന്നു. പ്രദേശത്തെ ഭീതിതമായ അന്തരീക്ഷത്തെ ഒരളവുവരെ തടയാൻ മുൻ നിരയിൽ ഉണ്ടായിരുന്നവരാണ് ഇവർ.

Kozhikode
English summary
Kozhikode Local News abour Nipah virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X