കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓഗസ്റ്റ് ഒന്നു മുതല്‍ ആദായനികുതി റെയ്ഡ് ഉണ്ടാവില്ല! റെയ്ഡുകള്‍ ബഹിഷ്കരിച്ച് ഉദ്യോഗസ്ഥരുടെ പ്രതിഷേധം!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് ഒന്നു മുതല്‍ രാജ്യവ്യാപകമായി ആദായ നികുതി റെയ്ഡുകളും പരിശോധനകളും ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കുമെന്ന് ഇന്‍കംടാക്‌സ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയഷേന്‍. ജീവനക്കാരുടെ പ്രമോഷന്‍ ഉള്‍പ്പെടെയുള്ള ന്യായമായ ആവശ്യങ്ങളോട് കേന്ദ്രീയ പ്രത്യക്ഷ നികുതി ബോര്‍ഡ് കടുത്ത അവഗണനയാണ് കാണിക്കുന്നത്.


15 വര്‍ഷമായി ഒരേ തസ്തികയില്‍ ജോലിചെയ്യുന്ന ഇന്‍കംടാക്‌സ് ഓഫീസര്‍മാരെ അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികയിലേക്ക് പ്രൊമോട്ട് ചെയ്യുക, എക്‌സിക്യൂട്ടിവ് അസിസ്റ്റന്റ് , ആദായനികുതി ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് റൂള്‍സ് നടപ്പാക്കുക, തടഞ്ഞുവെച്ച വേതന വര്‍ധനവ് അംഗീകരിക്കുക, അ്ഡ് ഹോക് പ്രൊമോഷനുകള്‍ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയിച്ചാണ് സമരം. പ്രതിഷേധത്തിന്റെ ആദ്യഘട്ടമായി ജൂലൈ 23ന് ആദായനികുതി ഓഫീസ്സുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും.

incometaxraid

ഓഫീസര്‍മാരും ജീവനക്കാരും ജൂലൈ 24ന് നടക്കു ആദായ നികുതി ദിനാഘോഷങ്ങള്‍ ബഹിഷ്‌ക്കരിക്കും. കൂടാതെ ശനി ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഓഫീസ് ജോലികള്‍ ബഹിഷ്‌ക്കരിക്കും. ആഗസ്റ്റ് 28ന് ഉച്ചക്കു ശേഷം ഓഫീസ് ബഹിഷ്‌ക്കരിക്കുകയും സെപതംബര്‍ 12ന് രാജ്യവ്യാപകമായി പണിമുടക്കുകയും ചെയ്യും. രണ്ടു മാസമായി നടന്നു വരുന്ന സമരത്തിന്റെ തുടര്‍ച്ചയാണ് ഇത്.


വകുപ്പിലെ 97 ശതമാനത്തില്‍ അധികം വരുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യത്തെ ഇല്ലായ്മ ചെയ്യാനാണ് ഐ ആര്‍ എസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുത്. എഴുപതിനായിരത്തോളം വരുന്ന തസ്തികകളിലെ 30000 തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാരുടെ കുറവുണ്ടായിട്ടു പോലും നികുതി ലക്ഷ്യം കൈവരിക്കാന്‍ ജീവനക്കാര്‍ കഠിന പരിശ്രമമാണ് നാളിതുവരെ നടത്തിയത്. റിക്രൂട്ട്‌മെന്റ് റൂള്‍സ് ഇല്ലാത്തതിനാല്‍ പല തസ്തികകളും നികത്താന്‍ കഴിയുില്ല. പ്രമോഷന്‍ നടക്കാത്തതിനു പിന്നില്‍ ഐ ആര്‍ എസ് ഓഫീസര്‍മാരുടെ പ്രത്യേക അജണ്ടയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍കംടാക്‌സ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കേരള ജനറല്‍ സെക്രട്ടറി വി എം ജയദേവന്‍, ഇന്‍കംടാക്‌സ് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഒ ജെ മൈക്കിള്‍, എ രജീഷ്, ആര്‍ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

Kozhikode
English summary
Kozhikode Local News no income tax raid from august 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X